
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇ കെ കുര്യൻ, നേതാക്കളായ ടി പി അഷ്റഫ്, സൈമൺ പെരുവക്കുന്നേൽ, കെ വി സുരേഷ് കുമാർ എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
പയ്യാവൂർ: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഫെയർ വാല്യൂ പലതവണ കൂട്ടിയതിനാൽ മലയോര മേഖലയിൽ മാർക്കറ്റ് വിലയെക്കാൾ വളരെ കൂടുതലാണ് എൽഡിഎഫ് സർക്കാർ നിശ്ചയിച്ച ഫെയർ വാല്യൂ. ഇതുമൂലം ഏറ്റവും അധികം കഷ്ടപ്പെടുന്നത് മലയോര കർഷക ജനതയാണ്. ബാങ്കുകളിൽ നിന്നും കടമെടുത്ത് കൃഷിയിറക്കിയ കർഷകർ വിള തകർച്ചയും വില തകർച്ചയും മൂലം വൻ നഷ്ടത്തിലാണ്. ഒട്ടുമിക്ക കർഷകരും ബാങ്ക് ജപ്തിയുടെ ഭീഷണിയിലാണ്. ആത്മഹത്യയുടെ വക്കിൽ നിന്നും കർഷകർക്ക് രക്ഷപ്പെടുവാനുള്ള ഏകമാർഗമാണ് സ്ഥലത്തിൻറെ ഒരു ഭാഗം വിറ്റ് കടങ്ങൾ വീട്ടി സ്വസ്ഥമായി ജീവിക്കുക എന്നത്. എന്നാൽ മലയോര മേഖലയിൽ പല സ്ഥലങ്ങളിലും മാർക്കറ്റ് വിലിയെക്കാൾ വളരെ കൂടുതലാണ് കഴിഞ്ഞ സർക്കാർ നിശ്ചയിച്ച ഫെയർവാല്യൂ, ആയതിനാൽ എവിടെയും സ്ഥലം വാങ്ങാൻ ആളില്ല. ഈ വിഷമസ്ഥിതിയിൽ നിന്നും കർഷകരെ രക്ഷിക്കാൻ മലയോര മേഖലയിലെ സ്ഥലത്തിൻറെ അശാസ്ത്രീയമായി ഉയർത്തിയ ഫെയർ വാല്യൂ കുറച്ച് പുതുക്കി നിശ്ചയിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റവന്യൂ മന്ത്രി എ പി അനിൽകുമാറിന് നിവേദനം നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇ കെ കുര്യൻ, നേതാക്കളായ ടി പി അഷ്റഫ്, സൈമൺ പെരുവക്കുന്നേൽ, കെ വി സുരേഷ് കുമാർ എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009