
നഗരസഭാ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു
ശുചീകരണ തൊഴിലാളികളുടെ സുരക്ഷയും തൊഴിൽമാന്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം (NAMASTE) പദ്ധതിയുടെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിൽ ‘നമസ്തേ’ ദിനാചരണം സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ അധ്യക്ഷത വഹിച്ചു. നമസ്തേ ദിനാചരണത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങളും, ആയുഷ്മാൻ കാർഡും വിതരണം ചെയ്തു. സെക്രട്ടറി ടിവി നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെവി കുഞ്ഞിരാമൻ, ഝാൻസി ജോസഫ് കൊല്ലമന, കെ ബിജു, കൗൺസിലർ ഗോൾഡ മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ വി പ്രേമരാജൻ, ജെ എച്ച് ഐ മാരായ ജിഷ കെ, അർച്ചന മൂർകോത്ത്, അനീഷ, രേഷ്മ തുടങ്ങിയവർ സംസാരിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീശൻ കെ വി ചടങ്ങിൽ നന്ദി പറഞ്ഞു. സെപ്റ്റിക് ടാങ്ക്, മലിനജല കുഴൽ എന്നിവയുടെ ശുചീകരണ പ്രവർത്തനങ്ങൾ യന്ത്രവത്കരിക്കുന്നതിന്റെ പ്രാധാന്യം, തൊഴിലാളികൾ നിർബന്ധമായും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (PPE) ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത, തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സുരക്ഷിതമായ തൊഴിൽരീതികൾ പാലിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ശുചീകരണ തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009