
വികസന പ്രവർത്തനങ്ങൾക്ക് വ്യക്തമായ മുൻഗണനാ ക്രമം നിശ്ചയിച്ച് മുന്നോട്ടുപോകാൻ യോഗത്തിൽ തീരുമാനമായി.
ഇരിക്കൂർ: ഇരിക്കൂർ നിയോജക മണ്ഡലത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുസ്ലിം ലീഗ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ.യുമായി മുഖാമുഖം നടത്തി. കഴിഞ്ഞ 10 വർഷത്തെ ഇടതുപക്ഷ ഭരണത്തിൻ കീഴിൽ കടുത്ത അവഗണന നേരിട്ട മലയോര മേഖലയുടെ തിരിച്ചുവിരവും ഉയർത്തെഴുന്നേൽപ്പുമാണ് മുസ്ലിം ലീഗ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണം ലഭിച്ച സാഹചര്യത്തിൽ, വികസന പ്രവർത്തനങ്ങൾക്ക് വ്യക്തമായ മുൻഗണനാ ക്രമം നിശ്ചയിച്ച് മുന്നോട്ടുപോകാൻ യോഗത്തിൽ തീരുമാനമായി. മണ്ഡലത്തിലെ ഒരു പ്രദേശവും അവഗണിക്കപ്പെടാതെ, എല്ലാ മേഖലകളിലും തുല്യമായ രീതിയിൽ പദ്ധതികൾ നടപ്പിലാക്കണമെന്ന് ഭാരവാഹികൾ എം.എൽ.എ.യോട് ആവശ്യപ്പെട്ടു. ഇതിനായി കൃത്യമായ പദ്ധതി രൂപരേഖ തയ്യാറാക്കി വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.ടി.എ. കോയ മാസ്റ്റർ, ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ, ട്രഷറർ വി.എ. റഹീം എന്നിവരും ഭാരവാഹികളായ പി.പി. ഖാദർ, കെ.പി. മൊയ്തീൻ കുഞ്ഞി മാസ്റ്റർ, കെ.പി. അബ്ദുള്ള, എ. അഹമ്മദ് കുട്ടി ഹാജി, ഇ.എം. നാസർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009