ശ്രീകണ്ഠാപുരം വാർത്തകൾ

സ്‌കൂളിനു മുന്നിലെ റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു ​

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂളിന് മുന്നിലെ റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചപ്പോൾ.

പരസ്യം

ചന്ദനക്കാംപാറ: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂളിന് മുന്നിലെ റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. പയ്യാവൂർ ഗ്രാനൈറ്റ്സ് ആണ് സ്കൂളിനായി ഈ സ്പീഡ് ബ്രേക്കർ സംഭാവന നൽകിയത്. സ്കൂളിന് മുന്നിലൂടെയുള്ള ​വഞ്ചിയം-കണ്ണൂർ റോഡിലൂടെ വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നത് പതിവായിരുന്നു. സ്കൂളിന്റെ ഇരുവശങ്ങളിലുമായി രണ്ട് ബാസ്കറ്റ്ബോൾ കോർട്ടുകൾ ഉള്ളതിനാൽ കായിക പരിശീലനത്തിനും മറ്റുമായി വിദ്യാർത്ഥികൾക്ക് നിരന്തരം റോഡ് ക്രോസ് ചെയ്ത് സഞ്ചരിക്കേണ്ടതുണ്ട്. വാഹനങ്ങളുടെ അമിതവേഗത വലിയ അപകടഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് പയ്യാവൂർ ഗ്രാനൈറ്റ്സിൻ്റെ സഹായത്തോടെ ഇവിടെ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ സ്കൂൾ മുഖ്യാധ്യാപിക മഞ്ജു ജെയിംസ്, ക്രഷർ ഉടമകളായ സണ്ണി, ആൽബിൻ, സ്കൂൾ മാനേജർ ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ, കായികാധ്യാപകൻ എം.എം. വിനു എന്നിവർ ചേർന്ന് സ്പീഡ് ബ്രേക്കർ സമർപ്പണം നിർവ്വഹിച്ചു. പിടിഎ പ്രതിനിധികളും അധ്യാപകരും സ്പോർട്സ് അക്കാദമി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. സ്പീഡ് ബ്രേക്കർ യാഥാർത്ഥ്യമായതോടെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയൊരു ആശങ്കയ്ക്കാണ് പരിഹാരമായത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം