ശ്രീകണ്ഠാപുരം വാർത്തകൾ

നായനാർമലയിലെ ക്വാറിയും ക്രഷറും സമ്പൂർണമായി അടച്ചു പൂട്ടണം: ജനകീയ സമരസമിതി

കഴിഞ്ഞ മൂന്നുവർഷങ്ങളായി പ്രവർത്തനം നിലച്ച അവസ്ഥയിലായിരുന്ന നായനാർമലയിലെ മൂളിയാൻ ക്വാറിയും ക്രഷറും സമ്പൂർണമായി അടച്ചുപൂട്ടണമെന്ന് ക്വാറിവിരുദ്ധ ജനകീയ സമരസമിതി ആവശ്യപ്പെട്ടു

പരസ്യം

പയ്യാവൂർ: കഴിഞ്ഞ മൂന്നുവർഷങ്ങളായി പ്രവർത്തനം നിലച്ച അവസ്ഥയിലായിരുന്ന നായനാർമലയിലെ മൂളിയാൻ ക്വാറിയും ക്രഷറും സമ്പൂർണമായി അടച്ചുപൂട്ടണമെന്ന് ക്വാറിവിരുദ്ധ ജനകീയ സമരസമിതി ആവശ്യപ്പെട്ടു. രണ്ട് പതിറ്റാണ്ടിലേറെക്കാലമായി അവിടെ കൂട്ടിയിട്ടിരിക്കുന്ന ആയിരക്കണക്കിന് ലോഡ് മണ്ണും കല്ലുകളും ക്വാറിയുടെ മുകൾഭാഗത്ത് മഴക്കാലങ്ങളിൽ ഇടിഞ്ഞു വീഴാനിടയുള്ള കൂറ്റൻ പാറകളും മണ്ണും ഇപ്പോൾ ഏറെ അപകടാവസ്ഥയിലാണുള്ളത്. മഴ പെയ്താൽ അവിടെ വലിയ തോതിലുണ്ടാകുമായിരുന്ന നീരൊഴുക്ക് അടുത്തകാലത്തായി നിലച്ചതിനാൽ വെള്ളം അവിടെത്തന്നെ താഴുന്ന സ്ഥിതിയാണുള്ളത്. ഇത് പ്രദേശവാസികളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കയാണ്. അതിനാൽ എത്രയും വേഗത്തിൽ സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതിനൊരു പരിഹാരം കാണണമെന്ന് സ്ഥലം സന്ദർശിച്ച ശ്രീകണ്ഠപുരം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, ശ്രീകണ്ഠപുരം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ജാൻസി ആന്റോ, കൗൺസിലർ വർഗീസ് നെടിയകാലായിൽ, ക്വാറിവിരുദ്ധ സമരസമിതി ചെയർമാൻ വർഗീസ് വയലാമണ്ണിൽ, കൺവീനർ കെ.എം. സംഷീർ, ജോയ് നെയ്മണ്ണിൽ, വിനോദ് പുത്തൻപുരയ്ക്കൽ, ജോയി കൊച്ചുപുരയ്ക്കൽ, ജോസ് പാറയ്ക്കൽ, അനീഷ് പടിയറ, സജി കൈച്ചിറമറ്റം, ജോയി കരിമ്പുമാലിൽ, ജോഷി കാവുംപുറത്ത്, എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര നടപടിക്കായി അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും ഭാരവാഹികൾ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം