
ചെമ്പേരി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ച ഇംഗ്ലീഷ് സ്പീക്കിംഗ് കോഴ്‌സ് വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ദിനപത്രം നൽകി ചാർട്ടേഡ് അക്കൗണ്ടൻ്റ് പി.ഡി. തോമസ് ഉദ്ഘാടനം ചെയ്തപ്പോൾ.
പയ്യാവൂർ: ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് സ്പീക്കിംഗ് ക്ലബ് പ്രവർത്തനമാരംഭിച്ചു. ചെമ്പേരി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ദിനപത്രം നൽകുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ചാർട്ടേഡ് അക്കൗണ്ടൻ്റ് പി.ഡി. തോമസ് നിർവഹിച്ചു. ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡൻ്റ് പ്രഫ. എം. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മാത്യു ആമുഖ പ്രഭാഷണം നടത്തി. മാത്യു ജോസഫ്, ഷൈജു കുടിയിരിപ്പിൽ, ഷാജു വടക്കേൽ, ജിജി കടുവാതൂക്കിൽ, ക്ലബ് സെക്രട്ടറി ബെന്നി മടുക്കക്കുഴി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം കൂടുതൽ മെച്ചപ്പെടാനായി സ്‌കൂളിലേക്ക് ഇംഗ്ലീഷ് ദിനപത്രം സ്പോൺസർ ചെയ്തത് പിഡി തോമസാണ്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009