
മുൻ ഹെഡ്മാസ്റ്ററും കൂട്ടായ്മയിലെ മുതിർന്ന അംഗവുമായ വി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചെങ്ങളായി: 126 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ചെങ്ങളായി എ.യു.പി സ്കൂളിലെ പൂർവ്വ അധ്യാപകരുടെ കൂട്ടായ്മയായ ‘സ്നേഹത്തണലി’ന്റെ നേതൃത്വത്തിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മുൻ ഹെഡ്മാസ്റ്ററും കൂട്ടായ്മയിലെ മുതിർന്ന അംഗവുമായ വി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്നേഹത്തണൽ ചെയർപേഴ്സൺ പി.ജെ. ഫിലോമിന അധ്യക്ഷത വഹിച്ചു. അമ്പതാം വിവാഹ വാർഷികം ആഘോഷിക്കുന്ന പൂർവ്വ അധ്യാപിക പി.പി. സരോജിനി – പി.കെ. നാരായണൻ ദമ്പതികളെ ചടങ്ങിൽ വെച്ച് ആദരിച്ചു. പി. ഗോവിന്ദൻ നമ്പ്യാർ, വി. സുലോചന, എം.വി. നാരായണി, എൻ.പി. അബ്ദുള്ളക്കുട്ടി, കെ. ദിവാകരൻ, കെ.വി. ജയപ്രകാശ്, ടി. ഗംഗാധരൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009