
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റുഖിയ കെ. പരിപാടി ഉദ്ഘാടനം ചെയ്തു.
ചെങ്ങളായി: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ അനുമോദന സായാഹ്നവും ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു. വിവിധ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രദേശത്തെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റുഖിയ കെ. പരിപാടി ഉദ്ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ ടി. ഗംഗാധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ബഷീറിന്റെ സാഹിത്യസംഭാവനകളെയും അദ്ദേഹത്തിന്റെ ജീവിത വീക്ഷണങ്ങളെയും കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ നഫീസ പി.കെ, കെ. ദിവാകരൻ, എം.പി. കുഞ്ഞിമൊയ്തീൻ, എൻ.കെ. അബ്ദുൾ ലത്തീഫ്, വി. അരുൺ കുമാർ, എം.വി. പത്മനാഭൻ, അജയൻ എ, ബീന ഷൈജു, സി.പി. അശ്രഫ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും വായനക്കാരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009