
മഹിളാ സേവാ സംഘം (എംഎസ്എസ്) യൂണിറ്റിന്റെ വാർഷിക പൊതുയോഗം ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തപ്പോൾ.
ചെമ്പേരി: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ പ്രവർത്തിച്ചുവരുന്ന മഹിളാ സേവാ സംഘം (എംഎസ്എസ്) യൂണിറ്റിന്റെ വാർഷിക പൊതുയോഗം ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് അധ്യക്ഷത വഹിച്ചു. ചെമ്പേരി മഹിളാ സേവാ സംഘം പ്രസിഡൻ്റ് ദേവി സുരേന്ദ്രൻ ആമുഖ പ്രഭാഷണവും ചെമ്പേരി മേഖല കോ ഓർഡിനേറ്റർ സിസ്റ്റർ ആലീസ് മാത്യു മുഖ്യപ്രഭാഷണവും നടത്തി. സെക്രട്ടറി ഡെയ്സമ്മ തോമസ് ഓഡിറ്റർ റിപ്പോർട്ട് അവതരിപ്പിച്ച് പാസാക്കി. മേഖല ജോയിൻ്റ് സെക്രട്ടറി ജെസി തങ്കച്ചൻ, ജെയ്സൺ മേക്കലാത്ത്, ഷൈനി ജോസഫ്, എന്നിവർ പ്രസംഗിച്ചു. മികച്ച സ്വാശ്രയ ഗ്രൂപ്പുകൾക്കുള്ള സമ്മാനവും, ബെസ്റ്റ് സ്വയം സഹായ സംഘം സെക്രട്ടറിക്കുള്ള അവാർഡുകളും ഫാ. തോമസ് തയ്യിൽ വിതരണം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009