
കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിന് മുൻപിലെ ഫുട്പാത്തിൽ മാസങ്ങളോളമായി അലക്ഷ്യമായി വഴി തടസ്സപ്പെടുത്തി നിൽക്കുന്ന കേബിൾ വയറുകൾ നീക്കം ചെയ്യണമെന്ന് കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിന് മുൻപിലെ ഫുട്പാത്തിൽ മാസങ്ങളോളമായി അലക്ഷ്യമായി വഴി തടസ്സപ്പെടുത്തി നിൽക്കുന്ന കേബിൾ വയറുകൾ നീക്കം ചെയ്യണമെന്ന് കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കാരണക്കാരായവരിൽ നിന്നും പിഴ ഈടാക്കി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിൽ ഇത്തരം കേബിൾ വയറുകൾ നിരവധി സ്ഥലങ്ങളിൽ ഉണ്ട്. ആവശ്യം കഴിഞ്ഞാൽ ബാക്കിയുള്ളവ ചുരുട്ടിക്കൂടി തൂക്കിയിടും. കുറച്ച് കഴിഞ്ഞാൽ അവ നിലം പതിക്കും. ബസ് സ്റ്റോപ്പുകളിൽ ഇത്തരം വയറുകൾ ഏറെ അപകടം വിളിച്ചു വരുത്തുന്നതായിട്ടുണ്ട്. കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷനടുത്ത് താവക്കര ആർ.ശങ്കർ പ്രതിമക്ക് മുന്നിലെ ബസ് സ്റ്റോപ്പിലും, കണ്ണൂർ യൂണിവേഴ്സിറ്റിക്ക് മുന്നിലെ ബസ് സ്റ്റോപ്പിലും വർഷങ്ങളോളമായി ഇത്തരം വയറുകൾ നില നിൽക്കുന്നുണ്ട്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009