ശ്രീകണ്ഠാപുരം വാർത്തകൾ

കെസിവൈഎം ചെമ്പേരിയിൽ വിശുദ്ധ തോമസ് മൂർ ദിനാചരണം നടത്തി

കെസിവൈഎം , എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിശുദ്ധ തോമസ് മൂർ ദിനാചരണം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ: കെസിവൈഎം , എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ വിശുദ്ധ തോമസ് മൂർ ദിനാചരണം സംഘടിപ്പിച്ചു. ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് കെസിവൈഎം ചെമ്പേരി ഫൊറോന സമിതി ആതിഥേയത്വം നൽകി. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നീതിക്കുവേണ്ടി ജീവൻ ത്യജിച്ച വിശുദ്ധ തോമസ് മൂറിനെ മാതൃകയാക്കി മൂല്യങ്ങളിലും നിലപാടുകളിലും ഉറച്ചുനിൽക്കണമെന്ന് എംഎൽഎ യുവജനങ്ങളെ ഓർമപ്പെടുത്തി. കെസിവൈഎം തലശേരി അതിരൂപത പ്രസിഡൻ്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് മൂർ അനുസ്മരണത്തിൻ്റെ ഭാഗമായി യുവജനങ്ങൾ പുഷ്പാർച്ചന നടത്തി. കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി, ജനറൽ സെക്രട്ടറി ജിസ്മോൻ കുരീക്കാട്ടിൽ, ചെമ്പേരി ഫൊറോന കെസിവൈഎം ഡയറക്ടർ ഫാ. ജിസ് കളപ്പുരയ്ക്കൽ, ചെമ്പേരി ബസിലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ. മാർട്ടിൻ തുറയ്ക്കൽ, ചെമ്പേരി ഫൊറോന പ്രസിഡന്റ് ഡോൺ ഇലവുങ്കൽ, അതിരൂപത വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന എസ്എച്ച്, സിസ്റ്റർ ഷൈല എസ്കെഡി, അതിരൂപത ഭാരവാഹികളായ ശ്രേയ ശ്രുതിനിലയം, അഖിൽ നെല്ലിക്കൽ, സാൻജോസ് കളരിമുറിയിൽ, എഡ്വിൻ ജോർജ് തെക്കേമുറിയിൽ, ജോയൽ പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് യുവജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം