
കർഷകർ കൃഷി ആവശ്യങ്ങൾക്കും ഭവന നിർമാണം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവക്കും വായ്പകൾക്കായി ബാങ്കുകളെ സമീപിക്കുമ്പോൾ കടുത്ത അവഗണനയാണ് ബാങ്കുകൾ കാണിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആരോപിച്ചു.
പയ്യാവൂർ: കർഷകർ കൃഷി ആവശ്യങ്ങൾക്കും ഭവന നിർമാണം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവക്കും വായ്പകൾക്കായി ബാങ്കുകളെ സമീപിക്കുമ്പോൾ കടുത്ത അവഗണനയാണ് ബാങ്കുകൾ കാണിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞദിവസം ചന്ദനക്കാംപാറയിലെ ബാങ്കിൽ കാർഷിക വായ്പക്കായി എത്തിയ ഒരു കൃഷിക്കാരനെ കൈയേറ്റം ചെയ്യാൻ പോലും ശ്രമിച്ചതായാണ് ദൃശ്യമാധ്യമങ്ങളിലൂടെ കാണാൻ കഴിഞ്ഞത്. ആവശ്യമായ വായ്പകൾ ലഭിക്കുകയെന്നത് കർഷകന്റെ അവകാശമാണ്. നാടിന്റെ സമ്പദ് വ്യവസ്ഥ വളരണമെങ്കിൽ കാർഷികോത്പാദനം മുടക്കമില്ലാതെ തുടരണം. ഉത്പാദന മേഖലയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുകയെന്നത് ബാങ്കുകളുടെ കടമയാണ്. കാർഷിക മേഖലയിൽ ഉത്പാദനം വർധിപ്പിക്കാൻ കൃഷിക്കാർ വായ്പ ചോദിക്കുമ്പോൾ അവരെ അവഗണിച്ച് ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവർ കൊണ്ടുവരുന്ന കടലാസ് പദ്ധതികൾക്ക് സബ്സിഡി നേടിയെടുക്കാൻ മാത്രമായി വായ്പകൾ നൽകുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. ഓരോ വർഷവും കേന്ദ്ര സർക്കാർ ഉത്പാദന മേഖലകൾക്ക് ലക്ഷക്കണക്കിന് കോടി രൂപ വായ്പ നൽകാനായി മാറ്റി വയ്ക്കുന്നുണ്ടെങ്കിലും അത് സാധാരണ കൃഷിക്കാർക്ക് ലഭ്യമാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ബാങ്കിംഗ് മേഖലയിൽ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്നും യോഗം വിലയിരുത്തി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, വൈസ് പ്രസിഡൻ്റ മാരായ ബെന്നിച്ചൻ മഠത്തിനകം, ഐ.സി. മേരി, ഷിനോ പാറയ്ക്കൽ, ടോമി കണയങ്കൽ, ജയിംസ് മാനുവൽ എന്നിവർ പ്രസംഗിച്ചു. മലയോര മേഖലയുടെ വികസനത്തിനായി ഒരു വികസനരേഖ തയാറാക്കി അടുത്ത ദിവസം തന്നെ സർക്കാരിന് സമർപ്പിക്കുമെന്ന് യോഗം അറിയിച്ചു. അതിനായി ഫാ. പോൾ വള്ളോപ്പിള്ളി ഡയറക്ടറും ആന്റോ തെരുവംകുന്നേൽ കൺവീനറുമായ കമ്മിറ്റിയെ തകരഞ്ഞെടുത്തു. മുഴുവൻ ഫൊറോന പ്രസിഡൻ്റുമാരും വിദഗ്ധരും പ്രാദേശിക അടിസ്ഥാനത്തിൽ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009