
പയ്യാവൂർ കോയിപ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പുനരുദ്ധാരണത്തിൻ്റെ ഭാഗമായി നിർമിക്കുന്ന ശ്രീകോവിലിൻ്റെ ഷഡാധാര പ്രതിഷ്‌ഠ ക്ഷേത്രം തന്ത്രി തൃശൂർ വി.ടി. രാമചന്ദ്രൻ്റെ മുഖ്യ കാർമികത്വത്തിൽ നിർവഹിച്ചപ്പോൾ.
പയ്യാവൂർ: കോയിപ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പുനരുദ്ധാരണത്തിൻ്റെ ഭാഗമായി നിർമിക്കുന്ന ശ്രീകോവിലിൻ്റെ ഷഡാധാര പ്രതിഷ്‌ഠാകർമം ഇന്നലെ നടന്നു. ക്ഷേത്രം തന്ത്രി തൃശൂർ വി.ടി. രാമചന്ദ്രൻ മുഖ്യ കാർമികത്വം വഹിച്ചു. തലേന്ന് വൈകുന്നേരം മുഷ്ടിസ്ഥലശുദ്ധി, വാസ്തുബലി എന്നിവയുണ്ടായിരുന്നു. ഇന്നലെ രാവിലെ നടതുറപ്പ്, നിർമാല്യം, മഹാഗണപതി ഹോമം, ഉഷ പൂജ എന്നിവയെ തുടർന്നാണ് ഷഡാധാരപ്രതിഷ്‌ഠ നടത്തിയത്. സജീവ് ജോസഫ് എംഎൽഎ ഭദ്രദീപം തെളിച്ചു. എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ശിലാസ്ഥാപനം നിർവഹിച്ചു. ക്ഷേത്ര നിർമാണ ഫണ്ടിലേക്കുള്ള ആദ്യ തുക വിദ്യ അരുൺ പുളിക്കലിൽ നിന്ന് സജീവ് ജോസഫ് എംഎൽഎ ഏറ്റുവാങ്ങി. എസ്എൻഡിപി യോഗം ഇരിട്ടി യൂണിയൻ സെക്രട്ടറി പി.എൻ. ബാബു ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. യൂണിയൻ ഭാരവാഹികൾ, മത, സാമൂഹിക, സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009