ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠാപുരത്ത് ഗുഡ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ അഡ്വ. ഇ.വി. രാമകൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു

പരസ്യം

ശ്രീകണ്ഠാപുരം: സമൂഹത്തിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഗുഡ്സ് കൂട്ടായ്മ ശ്രീകണ്ഠാപുരത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ അഡ്വ. ഇ.വി. രാമകൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് മന്മഥൻ കെ.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ദിനേശൻ ടി.വി സ്വാഗതം ആശംസിച്ചു. ശ്രീകണ്ഠാപുരം സർക്കിൾ ഇൻസ്പെക്ടർ വിഷ്ണു പ്രസാദ് എം.വി മുഖ്യാതിഥിയായി സംസാരിച്ചു. ശ്രീകണ്ഠാപുരം എക്സൈസ് ഇൻസ്പെക്ടർ ജോബി ജോസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തളിപ്പറമ്പ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി വി.വി ബോധവൽക്കരണ ക്ലാസ് അവതരിപ്പിച്ചു. മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. നൂറുദ്ദീൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കെ, കേരളാ ബിൽഡിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. സ്വലാഹുദ്ദീൻ ഹാജി, കെ.വി.വി.ഇ.എസ് പ്രസിഡന്റ് മാമു ഹാജി, കെ.വി.വി.എസ് ഗോപി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. കൂട്ടായ്മ ട്രഷറർ ഷാജഹാൻ കെ.പി നന്ദി രേഖപ്പെടുത്തി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം