ശ്രീകണ്ഠാപുരം വാർത്തകൾ

ഫുസ്കോ സ്കൂളിൽ ‘ജേഴ്സി ഡേ’ സംഘടിപ്പിച്ചു

പുപ്പറമ്പ് ഫുസ്കോ ഇംഗ്ലീഷ് മിഡിയം സീനിയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ‘ജേഴ്‌സി ഡേ’ പരിപാടിയിൽ നിന്ന്.

പരസ്യം

പയ്യാവൂർ: ലോക ഫുട്ബോൾ മത്സരത്തിനോടുള്ള വിദ്യാർത്ഥികളുടെ ആവേശവും ടീം സ്പിരിറ്റും ആഘോഷമാക്കി പൂപ്പറമ്പ് ഫുസ്കോ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്‌കൂളിൽ ‘ജേഴ്‌സി ഡേ’ സംഘടിപ്പിച്ചു. അർജന്റീന, ബ്രസീൽ, സ്പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ ലോകപ്രശസ്ത ഫുട്ബോൾ ടീമുകളുടെ ജേഴ്സികളണിഞ്ഞ് വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ ആവേശപൂർവം പങ്കെടുത്തു. ഇന്നലെ (വ്യാഴം) രാവിലെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച പരിപാടി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സലോമി ജോർജ്, മാനേജർ സിസ്റ്റർ സെലിൻ അഗസ്റ്റിൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആനിമ്മ, സിസ്റ്റർ മാർത്ത എന്നിവരും പങ്കെടുത്തു. പ്രിൻസിപ്പൽ, സിസ്റ്റർമാർ, അധ്യാപകർ എന്നിവർ ചേർന്ന് പന്ത് തട്ടി മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരം അരങ്ങേറി. സ്റ്റാഫ് സെക്രട്ടറി കെ.വി. ജോബിൻ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളേറെയും ധരിച്ചത് അർജന്റീനയുടെ നീല-വെള്ള നിറങ്ങളുള്ള ജേഴ്സിയായിരുന്നു. ബ്രസീൽ, സ്പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ ടീമുകളുടെ ജേഴ്സികളും ഗ്രൗണ്ടിൽ ശ്രദ്ധേയമായി. കളിക്കളത്തിലെ കൂട്ടായ്മ, കായികമനോഭാവം, ടീം സ്പിരിറ്റ് എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജേഴ്‌സി ഡേ സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ സലോമി ജോർജ് പറഞ്ഞു. എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾ വിവിധ ജേഴ്സികളണിഞ്ഞ ഗ്രൂപ്പ് ഫോട്ടോകളുമെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം