ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സി.ഡി.എസ്. വനിതാ വികസന കോർപ്പറേഷൻ മൈക്രോ ക്രെഡിറ്റ് വായ്പ രണ്ടാംഘട്ട വിതരണം നടത്തി

കേരള വനിതാ വികസന കോർപ്പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയുടെ രണ്ടാംഘട്ട വിതരണം ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തിൽ കേരള വനിതാ വികസന കോർപ്പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയുടെ രണ്ടാംഘട്ട വിതരണം ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനും ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനും വികസിപ്പിക്കാനും ഈ പദ്ധതി ഏറെ സഹായകരമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷംന ജയരാജ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറി വി പ്രേമരാജൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ മുഖ്യപ്രഭാഷണം നടത്തി. വനിത വികസന കോർപ്പറേഷൻ കണ്ണൂർ ആഹ്ലാദ് ടി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, കെ ബിജു, കൗൺസിലർ മിനി വർഗീസ്, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സി ഡി എസ് വൈസ് ചെയർപേഴ്സൺ ശോഭന ഷാജി ചടങ്ങിന് നന്ദി പറഞ്ഞു. 3 കോടി 60 ലക്ഷം രൂപയാണ് രണ്ട് ഘട്ടംമായി വിതരണം ചെയ്തത്. പരിപാടിയിൽ ഗുണഭോക്താക്കൾക്ക് വായ്പാ രേഖകൾ കൈമാറുകയും പദ്ധതിയെക്കുറിച്ചുള്ള വിശദീകരണവും നൽകുകയും ചെയ്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം