ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂരിൽ വൈദ്യുതി ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു

പൊന്നുംപറമ്പിലെ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ച കെഎസ്ഇബി പയ്യാവൂർ ഇലക്ടിക്കൽ സെക്ഷൻ ഓഫീസ് സജീവ് ജോസഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ: കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി പയ്യാവൂരിലെ എൻഎസ്എസ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ (കെഎസ്ഇബി) പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പൊന്നുംപറമ്പിലെ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു. സജീവ് ജോസഫ് എംഎൽഎ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കെഎസ്ഇബി ഡിസ്ട്രിബ്യൂഷൻ നോർത്ത് മലബാർ ചീഫ് എൻജിനീയർ ടി.എസ്. ജയശ്രീ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ ഇൻ-ചാർജ് പി കെ. അനൂപ് ആമുഖ പ്രഭാഷണം നടത്തി. പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ പി.വി. പ്രദീപ് സെക്ഷന്റെ പ്രവർത്തനങ്ങളും പുതിയ ഓഫീസ് കെട്ടിടത്തിലേക്കുള്ള മാറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടും അവതരിപ്പിച്ചു. റിട്ട. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഒ.പി. വേലായുധൻ, വാർഡ് മെംബർ സഷീബ, യൂണിയൻ പ്രതിനിധികളായ കെ. ശ്രീനിവാസൻ, എം.എം. നിഷാജ്, കെ. സഹദേവൻ, സതീശൻ, കെ.ബി. ഗോവിന്ദൻ, രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് ഇ.കെ. കുര്യൻ, കെ.വി. പ്രഭാകരൻ, അബ്ദുൾ ഖാദർ, പി. രാജീവൻ, എ. നാരായണൻ, ജോസ് വണ്ടാക്കുന്നേൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂർ യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് കെ. സുരേഷ് കുമാർ, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി ഐബിഷ് പി. ബേബി, എൻഎസ്എസ് കരയോഗം പ്രസിഡന്റ് പി.എൻ. പ്രഭാകരൻ നായർ, ഇരിട്ടി ഇലക്ടിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ മാത്യു ജേക്കബ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം