
ലയൺസ് ഇൻ്റർനാഷണൽ പയ്യാവൂർ ക്ലബിന്റെ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചെമ്പേരി മെഡോസ് പാർക്ക് ഓഡിറ്റോറിയത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഡയറക്ടറി എഡിറ്റർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തപ്പോൾ.
പയ്യാവൂർ: ലയൺസ് ഇൻ്റർനാഷണൽ പയ്യാവൂർ ക്ലബിന്റെ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചെമ്പേരി മെഡോസ് പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. ഷീന ജോബിൻ പ്രാർത്ഥനാ ഗാനം ആലപിച്ചു. ജിഷ സിജോ ഫ്ലാഗ് സല്യൂട്ടേഷൻ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഡയറക്ടറി എഡിറ്റർ ഷാജി ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിലവിലുള്ള പ്രസിഡന്റ് പി. മോഹനൻ അധ്യക്ഷത വഹിച്ചു. ജോബിൻ ജോസ് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി സിജോ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ പി.എസ്. സുരേജ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ഒ.വി. സനൽ പുതുതായി ക്ലബിൽ ചേർന്നവരെ സ്വീകരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. നിയുക്ത പ്രസിഡന്റ് പ്രിൻസ് തോമസ് അയ്യങ്കാനാൽ മറുപടി പ്രസംഗം നടത്തി. ഇതോടൊപ്പം ക്ലബിൻ്റെ ഈ വർഷത്തെ വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ചീഫ് കോ ഓർഡിനേറ്റർ ബെന്നി ജോൺ, സിത്താര സനൽ, പ്രദീപ്, പി. മോഹനൻ എന്നിവർ പ്രസംഗിച്ചു. ജോയ് തോമസ് നേതൃത്വം നൽകി. തുടർന്ന് വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009