ശ്രീകണ്ഠാപുരം വാർത്തകൾ

കാലഹരണപ്പെട്ട കോഴ്സുകൾ ഉന്നതവിദ്യാഭ്യാസം അപ്രസക്തമാക്കും: പ്രഫ. ജോബി ജോസ്

പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതുതായി ആരംഭിച്ച കോഴ്സുകൾ കണ്ണൂർ സർവകലശാല രജിസ്ട്രാർ പ്രഫ. ജോബി ജോസ് ഉദ്‌ഘാടനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ: നമ്മുടെ സർവകലാശാലകളിലും, കോളജുകളിലും പഠിപ്പിക്കുന്ന കോഴ്‌സുകൾ കാലഘട്ടത്തിനനുസൃതമായ ആവശ്യങ്ങളോട് നീതിപുലർത്തുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും കാലഹരണപ്പെട്ട കോഴ്സുകൾ ഉന്നതവിദ്യാഭ്യാസം അപ്രസക്തമാക്കുമെന്നും കണ്ണൂർ സർവകലശാല രജിസ്ട്രാർ പ്രഫ. ജോബി ജോസ്. എഐ സാങ്കേതിക വിദ്യ, ഡാറ്റാസയൻസ്, ക്വാണ്ടം കംപ്യൂട്ടിംഗ് എന്നിവയിലൂടെ ലോകക്രമം തന്നെ മാറിമറിയുന്ന ഇക്കാലത്ത് ആ വേഗതക്കൊപ്പം സഞ്ചരിക്കുന്നതാവണം നമ്മുടെ കാമ്പസുകളിൽ പഠിപ്പിക്കുന്ന വിഷയങ്ങളും. മാറ്റങ്ങളോട് മുഖംതിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും സ്ഥാപനങ്ങളേയും പുതിയ തലമുറ ബഹിഷ്‌കരിക്കുകതന്നെ ചെയ്യുമെന്ന് പ്രഫ. ജോബി ജോസ് അഭിപ്രായപ്പെട്ടു. കാലത്തിൻ്റെ മാറ്റം മനസിലാക്കി കണ്ണൂർ യൂണിവേഴ്സിറ്റിയിൽ തന്നെ ആദ്യമായി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, എഐ ആൻഡ് ഡാറ്റാസയൻസ്, ബിസിനസ് അനലിറ്റിക്സ് തുടങ്ങിയ നൂതന കോഴ്‌സുകൾ വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ച പൈസക്കരി ദേവമാതാ കോളേജ് പ്രശംസ അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യവസായ സ്ഥാപനങ്ങളുമായി ഫലപ്രദമായ ധാരണകളുണ്ടാക്കി ഇൻ്റേൺഷിപ്പും പ്ലേസ്‌മെൻ്റും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണം. പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതുതായി ആരംഭിച്ച കോഴ്സുകൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോളജ് പ്രിൻസിപ്പൽ ഡോ. എം.ജെ. മാത്യു അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ ഫാ. നോബിൾ ഓണംകുളം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഇ.എം. ടോമിച്ചൻ, വകുപ്പ് മേധാവികളായ പി.എസ്. ഷൈജോ, ജിസ്‌മി ജോൺ, എം.പി. രമ്യ തുടങ്ങിയവർ പ്രസംഗിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി നാലു വർഷ ബിരുദ പ്രോഗ്രാമിനെ സംബന്ധിച്ച് പ്രഫ. ജോബി ജോസ് ഓറിയൻ്റേഷൻ ക്ലാസെടുത്തു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ, യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്കുകൾ നേടിയവർ, ആദ്യബാച്ചിൽ തന്നെ നൂറു ശതമാനം പ്ലേസ്‌മെൻ്റ് നേടിയ ബിബിഎ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ബികോം ലോജിസ്റ്റിക്‌സ് വിഷയങ്ങളിലെ വിദ്യാത്ഥികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം