ശ്രീകണ്ഠാപുരം വാർത്തകൾ

ഇഫ്കോ സംരംഭങ്ങൾക്ക് എല്ലാ സഹായവും ലഭ്യമാക്കും: നബാർഡ് ഡിഡിഎം

ചെമ്പന്തൊട്ടിയിൽ ചേർന്ന ഇഫ്കോ ഭരണസമിതി യോഗം നബാർഡ് ഡിഡിഎം ജിഷിമോൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

ചെമ്പന്തൊട്ടി: ഇരിക്കൂർ അഗ്രോ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനിയുടെ (ഇഫ്കോ) സംരംഭങ്ങൾക്ക് എല്ലാ വിധ സഹായങ്ങളും നൽകാൻ തയാറാണെന്ന് നബാർഡ് ഡിഡിഎം ജിഷി മോൻ. ചെമ്പന്തൊട്ടിയിൽ ഇഫ്കോ ഭരണസമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫലവൃക്ഷ കൃഷികൾക്കും ഉത്പന്ന ശേഖരണത്തിനും മൂല്യവർധിത ഉത്പന്ന നിർമാണത്തിനും ആവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും നൽകാമെന്നും അദ്ദേഹം പറഞ്ഞു. കമ്പനി ചെയർമാൻ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. പീരുമേട് ഡവലപ്മെൻ്റ് സൊസൈറ്റി (പിഡിഎസ്) കോ ഓർഡിനേറ്റർമാരായ പി.കെ. റിജിൻ, പി.വി. മേഘ, ജയപ്രകാശ്, സിഇഒ സജി മാത്യു, ഡയറക്ടർമാരായ ജനാർദ്ദനൻ കൊയിലി, സജീഷ് കുടിയാന്മല, സോളി സജി, ബാബു കാശാംകാട്ടിൽ, ദേവസ്യ മടമ്പം, അക്കൗണ്ടൻ്റ് സി കെ. ബാബു എന്നിവർ പ്രസംഗിച്ചു. വിവിധ പ്രദേശങ്ങളിൽ മണ്ണ് പരിശോധന ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചു. പപ്പായ, അവക്കാഡം, മാങ്കോസ്റ്റിൻ, പാഷൻ ഫ്രൂട്ട് കൃഷി നടത്താനും കമ്പനി ഷെയർ കാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഷെയർ ആവശ്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9745487470. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം