
‘വ്യായാമ സൈക്കിൾ’ (എലിപ്റ്റിക്കൽ ക്രോസ് ട്രെയിനർ) യൂണിറ്റ് പ്രസിഡൻ്റ് ടി.എം. ചാക്കോ തുളുവനാനിയ്ക്കൽ വ്യായാമ പരിശീലനം നടത്തി ഉദ്ഘാടനം ചെയ്തപ്പോൾ.
ചെമ്പേരി: കേരള സീനിയർ സിറ്റിസൺ ഫോറം (കെ.എസ്.സി.എഫ്) ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രവർത്തിക്കുന്ന വയോജന വിശ്രമകേന്ദ്രത്തിൽ മുതിർന്ന പൗരന്മാർക്കായി പുതുതായി ‘വ്യായാമ സൈക്കിൾ’ (എലിപ്റ്റിക്കൽ ക്രോസ് ട്രെയിനർ) സജ്ജീകരിച്ചു. മുതിർന്ന പൗരന്മാരുടെ ആരോഗ്യ പരിപാലനം മുൻനിർത്തി ഒരുക്കിയ ഈ യൂണിറ്റിന്റെ ഉദ്ഘാടനം, യൂണിറ്റ് പ്രസിഡന്റ് ടി.എം. ചാക്കോ തുളുവനാനിയ്ക്കൽ വ്യായാമ പരിശീലനം നടത്തി നിർവഹിച്ചു. മുതിർന്ന പൗരന്മാർക്ക് ഒത്തുചേരാനും സമയം ചെലവഴിക്കാനുമുള്ള വിശ്രമകേന്ദ്രത്തിൽ വിനോദത്തിനും മാനസിക ഉല്ലാസത്തിനുമായി കൂടുതൽ സൗകര്യങ്ങൾ നിലവിലുണ്ട്. ദിവസവും വൈകുന്നേരങ്ങളിൽ കാരംസ്, ചെസ്, കാർഡ് പ്ലേയിംഗ് തുടങ്ങിയ വിനോദോപാധികൾ ഇവിടെ സജീവമാണെന്ന് യൂണിറ്റ് സെക്രട്ടറി കെ.ജെ. ജോസഫ് കുളത്തറ, വൈസ് പ്രസിഡന്റ് ഇ.എം. ജോർജ് എട്ടിയിൽ എന്നിവർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009