
പയ്യാവൂർ-ഇരിട്ടി മലയോര ഹൈവേയിലെ ചാച്ചാമ്മ ജംഗ്ഷനിൽ പുതുതായി പ്രവർത്തനമാരംഭിച്ച ഹിന്ദുസ്ഥാൻ പെട്രോളിയം റീട്ടയിൽ ഔട്ട്ലറ്റ്-പയ്യാവൂർ ഫ്യൂവൽസ് പയ്യാവൂർ കണ്ടകശേരി സെൻ്റ് സെബാസ്‌റ്റ്യൻസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ബേബി കട്ടിയാങ്കൽ ആശീർവാദകർമം നിർവഹിച്ചപ്പോൾ.
പയ്യാവൂർ-ഇരിട്ടി മലയോര ഹൈവേയിലെ ചാച്ചാമ്മ ജംഗ്ഷനിൽ ഹിന്ദുസ്ഥാൻ പെട്രോളിയം റീട്ടയിൽ ഔട്ട്ലറ്റ്-പയ്യാവൂർ ഫ്യൂവൽസ് പ്രവർത്തനമാരംഭിച്ചു. പയ്യാവൂർ കണ്ടകശേരി സെൻ്റ് സെബാസ്‌റ്റ്യൻസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ബേബി കട്ടിയാങ്കൽ ആശീർവാദകർമം നിർവഹിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) കോഴിക്കോട് റീജണൽ മാനേജർ ബി. തരുൺ കുമാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഏരിയ സെയിൽസ് ഓഫീസർ ടി.കെ. ഫയാസ് ആമുഖ പ്രഭാഷണവും പയ്യാവൂർ സെൻ്റ് ആൻസ് പള്ളിവികാരി ഫാ. ബിബിൻ അഞ്ചെമ്പിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി, ത്രിതല പഞ്ചായത്തംഗങ്ങൾ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂർ യൂണിറ്റ് ഭാരവാഹികൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. തിരുവോണ സമ്മാനോത്സവത്തിൻ്റെ ഭാഗമായി പയ്യാവൂർ ഫ്യൂവൽസിൽ ജൂലൈ 16 മുതൽ ഓഗസ്റ്റ് 30 വരെ ഓരോ 500 രൂപയുടെ ബില്ലിനും സമ്മാനകുപ്പൺ ലഭ്യമായിരിക്കും. ഓഗസ്റ്റ് 31 ന് നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി റഫ്രിജറേറ്റർ, രണ്ടാം സമ്മാനമായി എൽഇഡി ടിവി, മൂന്നാം സമ്മാനമായി വാഷിംഗ് മെഷീൻ എന്നിവ ലഭിക്കും. മിക്‌സർ ഗ്രൈൻഡർ, വാട്ടർ ഹീറ്റർ, പെഡസ്റ്റൽ ഫാൻ, സീലിംഗ് ഫാൻ, ഡിന്നർ സെറ്റ്, ഇലക്ട്രിക് കെറ്റിൽ, അയൺ ബോക്സ‌് എന്നിവയാണ് നാല് മുതൽ പത്ത് വരെയുള്ള സമ്മാനങ്ങൾ. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009