ശ്രീകണ്ഠാപുരം വാർത്തകൾ

ചെങ്ങളായി ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു.

ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന മേളയുടെ ഉദ്ഘാടനം നിർവഹിച്ചു

പരസ്യം

ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഭാഗമായി പരമ്പരാഗത രീതിയിലുള്ള പത്തിലെ തോരൻ നിർമ്മാണം, ചമ്മന്തി എന്നിവയുടെ മത്സരവും വിവിധ കാർഷികോല്പന്നങ്ങളുടെ പ്രദർശന-വിൽപ്പനയും നടന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ ഹസീന പി.കെ, സഫൂറ കെ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എഫ്.എൻ.എച്ച്.ഡബ്ല്യു (FNHW) ജില്ലാ ആർ.പി രജിത എം.പി ന്യൂട്രീഷൻ ക്ലാസ് കൈകാര്യം ചെയ്തു. പി. സുരേഖ സ്വാഗതവും എം.വി. സുജാത നന്ദിയും പറഞ്ഞു. കർക്കിടക ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മത്സരങ്ങളിലെ വിജയികൾ: പത്തിലെ തോരൻ മത്സരം: ഒന്നാം സ്ഥാനം: കമലാക്ഷി പി.വി (വാർഡ് 5) രണ്ടാം സ്ഥാനം: വിജയലക്ഷ്മി (വാർഡ് 5) മൂന്നാം സ്ഥാനം: പുഷ്പ (വാർഡ് 18) ചമ്മന്തി മത്സരം: ഒന്നാം സ്ഥാനം: സുധ (വാർഡ് 16) രണ്ടാം സ്ഥാനം: വിമല (വാർഡ് 16) മൂന്നാം സ്ഥാനം: കമലാക്ഷി ടി.വി (വാർഡ് 5), സുലോചന (വാർഡ് 11) നാട്ടുരുചികളുടെ ഓർമ്മപ്പെടുത്തലുമായും വൈവിധ്യമാർന്ന കാർഷിക വിപണന സാധ്യതകൾ തുറന്നുനൽകിയുമാണ് കർക്കിടക ഫെസ്റ്റ് സമാപിച്ചത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം