
ഇരിക്കൂർ അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ പനമരം, നടവയൽ എന്നിവിടങ്ങളിലെ കാർഷികോത്പാദന സംരംഭങ്ങളിലക്ക് നടത്തിയ പഠനയാത്ര കമ്പനി ചെയർമാൻ കെ.ജെ ചാക്കോ കൊന്നയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ.
ചെമ്പന്തൊട്ടി: ഇരിക്കൂർ അഗ്രോ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനിയുടെ (ഐഎഎഫ്പിസിഒ) ആഭിമുഖ്യത്തിൽ വയനാട്ടിലെ പനമരം, നടവയൽ എന്നിവിടങ്ങളിലെ കാർഷികോത്പാദന സംരംഭങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. കമ്പനി ചെയർമാൻ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. പീരുമേട് ഡവലപ്മെൻ്റ് സൊസൈറ്റിയുടെ (പിഡിഎസ്) ധനസഹായത്തോടെ നടത്തുന്ന യാത്രയിൽ കമ്പനിയുടെ പതിനെട്ടംഗ ഭരണസമിതിക്കൊപ്പം മെംബർമാർ, കർഷകർ എന്നിവരുമുണ്ട്. രാവിലെ 8 ന് ചെമ്പന്തൊട്ടിയിൽ നിന്നാരംഭിച്ച യാത്ര 11 ന് പനമരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഫലവൃക്ഷ കൃഷിത്തോട്ടവും ഉത്‌പാദന യൂണിറ്റും സന്ദർശിച്ച ശേഷം ഉച്ചകഴിഞ്ഞ് രണ്ടോടെ നടവയലിലെ ചക്ക ഗ്രാമവും ഫാക്ടറിയും നേരിൽ കണ്ട് മനസിലാക്കി. ചെമ്പന്തൊട്ടിയിൽ പ്രൊഡ്യൂസർ കമ്പനിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായിരുന്നു യാത്ര. ഇരിക്കൂർ അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക് അറുപത് ശതമാനം ഗ്രാൻഡോടെ വാഹനം അനുവദിക്കുമെന്ന് നബാർഡ് ഡിഡിഎം ജിഷിമോൻ അറിയിച്ചിട്ടുണ്ട്. നിലവിൽ ആറ് മാസം കൊണ്ട് നൂറ്റിയെൺപതിലേറെ മെംബർമാരുള്ള കമ്പനിയുടെ ആഭിമുഖ്യത്തിൻ ചെമ്പന്തൊട്ടിയിൽ മെംബർമാരായ കർഷകരുടെ ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന ഷോപ്പ് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. പച്ച കക്കപ്പൊടി, ഗ്രീൻ ചന്ദ്രഗിരി ബയോ ഫിഷ് ജൈവ വളം, രോഹിണി കാലിത്തീറ്റ, ആട് തീറ്റ എന്നിവയുടെ വില്പനയും കർഷകർക്ക് വളരെയേറെ പ്രയോജനകരമായി നടക്കുന്നു. ചെമ്പന്തൊട്ടി ടൗണിൽ പുതിയ ഷോറൂം ഉടൻ തന്നെ പ്രവർത്തനം തുടങ്ങും. നബാർഡിൻ്റെ ധനസഹായത്തോടെ കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ മാർഗനിർദ്ദേശമനുസരിച്ചുള്ള മാതൃകാ ഫലവൃക്ഷ കൃഷി ഒരേക്കർ സ്ഥലത്ത് പത്തംഗ ടീമിൻ്റെ നേതൃത്വത്തിൽ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009