ശ്രീകണ്ഠാപുരം വാർത്തകൾ

പ്രവർത്തക കൺവൻഷനും ആരോഗ്യ സുരക്ഷാ ക്ലാസും സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെഎസ്എസ്പിയു) ചുഴലി യൂണിറ്റ് പ്രവർത്തക കൺവൻഷനും ആരോഗ്യ സുരക്ഷാ ബോധവത്കരണ ക്ലാസും ചുഴലി വിജ്ഞാനപോഷിണി വായനശാല ഹാളിൽ കെഎസ്എസ്പിയു തളിപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വി. പ്രേമരാജൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെഎസ്എസ്പിയു) ചുഴലി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവൻഷനും ആരോഗ്യ സുരക്ഷാ ബോധവത്കരണ ക്ലാസും ചുഴലി വിജ്ഞാനപോഷിണി വായനശാല ഹാളിൽ നടന്നു. കെഎസ്എസ്പിയു തളിപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വി. പ്രേമരാജൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഇ.അനന്തൻ നമ്പ്യാർ അനുമോദിച്ചു. സർവീസിൽ നിന്ന് വിരമിച്ച് സംഘടനയുടെ ഭാഗമായവരെ പി. നാരായണൻ സ്വീകരിച്ചു. അശ്രദ്ധയും അറിവില്ലായ്മയും മൂലം സംഭവിക്കാനിടയുള്ള അപകടങ്ങളിൽ നിന്ന് രക്ഷനേടാനും മറ്റുള്ളവർക്ക് സാന്ത്വനമേകാനുള്ള നടപടികൾ സംബന്ധിച്ചും ആരോഗ്യ സുരക്ഷാ ക്ലാസ് നടന്നു .ഫയർ ആൻഡ് റസ്‌ക്യൂ റിട്ട. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കോടി ഡെമോൺസ്ട്രേഷൻ നടത്തി. പി.ഒ. മധുസൂദനൻ, കെ.കെ. ബാലകൃഷ്ണൻ, ഇ. ഗോവിന്ദൻ, ടി.വി.ലക്ഷ്മണൻ, കെ. സജീവ് കുമാർ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം