
നെല്ലിക്കുറ്റി കേരളോദയ വായനശാല, കേരളോദയ ബാലവേദി, നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഷീർ ദിനാചരണ പരിപാടിയിൽ വിവിധ മത്സര വിജയികളായ വിദ്യാർത്ഥികൾക്ക് വായനശാല സെക്രട്ടറി സാവിയോ ഇടയാടിയിൽ ഉപഹാരങ്ങൾ സമ്മാനിച്ചപ്പോൾ.
നെല്ലിക്കുറ്റി: കേരളോദയ വായനശാല, കേരളോദയ ബാലവേദി, നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഷീർ ദിനാചരണ പരിപാടികൾ സ്‌കൂൾ മാനേജർ ഫാ. മാത്യു ഓലിയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജൻ കാരാമയിൽ അധ്യക്ഷത വഹിച്ചു. യുപി സ്കൂൾ മുഖ്യാധ്യാപിക ഷാൻ്റി തോമസ് ബഷീർ ചിത്രഗാലറി ഉദ്ഘാടനം ചെയ്തു. ബഷീർ കഥാപാത്രങ്ങളുടെ വേഷപ്പകർച്ച, ചിത്രരചന , ബഷീർ പുസ്തക പ്രദർശനം, ചിത്ര പ്രദർശനം എന്നിവയുമുണ്ടായിരുന്നു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ കേരളോദയ വായനശാല സെക്രട്ടറി സാവിയോ ഇടയാടിയിൽ വിതരണം ചെയ്തു. ഏരുവേശി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മിനി ഷൈബി, ആശാ തോമസ് ആഗിൻ ഡൊമിനിക്ക്, രാജു വെട്ടുകല്ലേൽ, പ്രസാദ്, ബിനി തോമസ് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009