
ദിശാദർശൻ്റെ ആഭിമുഖ്യത്തിൽ ചെമ്പേരി മദർ തെരേസ ഓഡിറോയത്തിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം മന്ത്രി എ.പി.അനിൽ കുമാർ ഉദ്ഘടനം ചെയ്യുന്നു
ചെമ്പേരി : ഇരിക്കൂർ നിയോജക മണ്ഡലത്തിൽ MLA അഡ്വ: സജീവ് ജോസഫിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ദിശാദർശൻ പോലുള്ള പരിപാടികൾ സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്ന് സംസ്ഥാന റവന്യൂമന്ത്രി ശ്രീ എ.പി. അനിൽകുമാർ പറഞ്ഞു. ഇരിക്കൂർ നിയോജമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാദർശൻ്റെ ആഭിമുഖ്യത്തിൽ ചെമ്പേരി മദർ തെരേസ ഓഡിറോയത്തിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു വിദ്യാർത്ഥിക്കും സ്വന്തം കഴിവിനനുസരിച്ച് കരിയർ തിരഞ്ഞെടുക്കുവാനുള്ള സാഹചര്യം ഇന്ന് സംസ്ഥാനത്ത് ഉണ്ട്. പ്രതിസന്ധികളിൽ തളരാതിരിക്കാൻ യുവാക്കൾ പ്രത്യകം ശ്രന്ധിക്കണമെന്നും വിജയവും പരാജയവും സമചിത്തതയോടെ ഉൾക്കൊള്ളാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ SSLC +2 പരീക്ഷയിൽ മുഴുവൻ A+ നേടിയ 900 ത്തിൽ അധികം വിദ്യാർത്ഥികൾക്കാണ് മെരിറ്റ് അവാർഡ് നൽകുന്നത്. പ്രൻസിപ്പൽ സെക്രട്ടറി ഡോ: രാജുനാരായണ സ്വാമി IAS മുഖ്യപ്രഭാഷണം നടത്തി. പഠനം എന്നത് കേവലം അറിവ് നേടൽ പ്രക്രിയ മാത്രമല്ലെന്നും അത് ഒരു തപസ്യ ആണെന്നും അദ്ദേഹം പറഞ്ഞു. MLA അഡ്യ: സജീവ് ജോസഫ് അധ്യക്ഷ പ്രസംഗം നടത്തി. സിനിമാ അഭിനേതാവ് ശ്രീ പ്രശാന്ത് അലക്സാണ്ടർ മോട്ടിവേഷണൽ ക്ലാസ് നയിച്ചു. ഫാ: തോമസ്സ് തയ്യിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബേബി തോലാനി, ജോജി വർഗ്ഗീസ് വട്ടോളി . ബ്ലോക്ക് പഞ്ച്ലത്ത് മെമ്പർ മാരായ ബേബി മുല്ലക്കരി, ടെസ്സി ഇമ്മാനുവൽ ശ്രീകണ് പുരം മുനിസിപ്പൽ ചെയർമാൻ അഡ്വ: ഇ.വി. രാമകൃഷ്ണൻ. ശ്രീ. വി.എ നാരായണൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്മാരായ സി.കെ. മുഹമ്മദ്,ശ്രീമതി മോളി സജി, ശ്രീമതി സിന്ധു ബെന്നി, ടെസ്സി ആലും മുട്ടിൽ പ്രിൻസി ബോബി. വിപിന വി പി . സിജി സണ്ണി ജോസ് പരത്തനാൽ.ജയശ്രീ ശ്രീധരൻ , മേരി ഫ്രാൻസിസ് കന്നം കുളം. ശ്രീ ജോഷി ജോൺ ഡോ: ആർ.കെ. ബിജു ,ജോമി ജോസ് ,പ്രജു കെ പോൾ എന്നിവർ പ്രസംഗിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വുക്തിത്വങ്ങളടക്കം വൻ ജനാവലി സന്നിഹിതരായിരുന്നു. ഡോ:കെ.പി. ഗോപിനാഥൻ സ്വാഗതവും. ശ്രീ. എൻ. വി. മാത്യു നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009