
ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് വിമൻസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലുള്ള വിഷ രഹിത ജൈവ പച്ചക്കറി കൃഷിയുടെ ഭാഗമായുള്ള പച്ചക്കറി തൈ, വിത്ത്, ജൈവവളം വിതരണ ഉദ്ഘാടനം ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ കെ വി പ്രശാന്ത് നിർവഹിക്കുന്നു
ശ്രീകണ്ഠാപുരം: യങ്ങ് മൈൻഡ്സ് വിമൻസ് ക്ലബ്ബ് ശ്രീകണ്ഠാപുരം ടൗണിന്റെയും, യങ്ങ് മൈൻഡ്സ് വിമൻസ് ക്ലബ്ബ് ശ്രീകണ്ഠാപുരം സിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശ്രീകണ്ഠാപുരം നഗരസഭ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങളിൽ ജൈവ പച്ചക്കറി കൃഷി നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. ഓണത്തോടനുബന്ധിച്ച് വിളവെടുപ്പ് നടത്തുന്ന രീതിയിൽ അവരവരുടെ വീട്ടുപറമ്പിലാണ് കൃഷി ചെയ്യുന്നത്. ഓണാഘോഷത്തിന് വിഷരഹിത പച്ചക്കറി എന്ന സന്ദേശം ഉയർത്തിക്കാട്ടിയാണ് ഈ മത്സര പരിപാടി സംഘടിപ്പിക്കുന്നത്. മത്സരാർത്ഥികൾക്ക് പച്ചക്കറി വിത്ത്, തൈ, ജൈവവളം എന്നിവ സൗജന്യമായി നൽകി. ചടങ്ങിന്റെ ഉദ്ഘാടനം ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ കെ വി പ്രശാന്ത് നിർവഹിച്ചു. ശ്രീകണ്ഠാപുരം ടൗൺ വിമൻസ് ക്ലബ്ബ് പ്രസിഡന്റ് ലജന സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീകണ്ഠാപുരം മുൻസിപ്പൽ കൗൺസിലർ കെ പ്രദീപൻ ചെടികൾ വിതരണം ചെയ്തു. ശ്രീകണ്ഠാപുരം ക്ലബ്ബ് പ്രസിഡന്റ് വിനോദ് കുമാർ, റീന ബിജു, ലത മുരളി, ലിജിന വിനോദ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ശ്രീകണ്ഠാപുരം സിറ്റി ക്ലബ്ബ് പ്രസിഡന്റ് സിന്ധു ബേബി സ്വാഗതവും, ഷീബ സന്തോഷ് നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009