
സ്തനാർബുദ ബോധവത്കരണ ക്ലാസ് ഏരുവേശി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
ചെമ്പേരി: ഏരുവേശി ഗ്രാമപഞ്ചായത്ത്, ചെമ്പേരി റോട്ടറി ക്ലബ്, മലബാർ കാൻസർ കെയർ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ ക്ലാസ് ഏരുവേശി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡൻ്റ് പ്രഫ. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. മലബാർ കാൻസർ കെയർ സൊസൈറ്റിയിലെ ഡോ. ഹർഷ ക്ലാസ് നയിച്ചു. റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ജയചന്ദ്രൻ, ഏരുവേശി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രശ്മി, അലക്സ് കടൂക്കുന്നേൽ, ബെന്നി മടുക്കക്കുഴി, ഗ്രേസി പുളിയ്ക്കൽ, ജെസമ്മ കാവനാടിയിൽ എന്നിവർ പ്രസംഗിച്ചു. എരുവേശി പഞ്ചായത്തിലെ നൂറോളം വനിതകൾ ക്ലാസിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009