ശ്രീകണ്ഠാപുരം വാർത്തകൾ

മണിക്കടവ് സെന്റ് തോമസ് സ്കൂളിൽ ഡോക്ടേഴ്സ് ദിനാചരണം: ഡോ. ധന്യ ജോസിനെ ആദരിച്ചു

ചെമ്പേരി സ്വദേശിനിയും ഇരിക്കൂർ താലൂക്ക് ആശുപത്രി ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസറുമായ ഡോ. ധന്യ ജോസിന് സ്കൂൾ പ്രിൻസിപ്പൽ മൊമെന്റോ നൽകുകയും എൻഎസ്എസ് വോളണ്ടിയേഴ്സായ ഫെലിക്സ് റോബിൻ, അർച്ചന ജോൺസൺ എന്നിവർ ചേർന്ന് പൊന്നാടയണിയിക്കുകയും ചെയ്തപ്പോൾ

പരസ്യം

മണിക്കടവ്: മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും (എൻഎസ്എസ്) സ്കൂളിലെ വിവിധ ക്ലബുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ചെമ്പേരി സ്വദേശിനിയും ഇരിക്കൂർ താലൂക്ക് ആശുപത്രി ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസറുമായ ഡോ. ധന്യ ജോസിനെ സ്കൂൾ അധികൃതരും വിദ്യാർത്ഥികളും ചേർന്ന് ആദരിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് ഡോ. ധന്യ ജോസിന് ഉപഹാരം (മൊമെന്റോ) കൈമാറി. എൻഎസ്എസ് വോളണ്ടിയർമാരായ ഫെലിക്സ് റോബിൻ, അർച്ചന ജോൺസൺ എന്നിവർ ചേർന്ന് ഡോക്ടറെ പൊന്നാടയണിയിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി ഡോ. ധന്യ ജോസ്‌ കൗമാര വിദ്യാഭ്യാസത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ്സ് എടുത്തു. കൗമാരപ്രായത്തിൽ കുട്ടികൾ നേരിടുന്ന ശാരീരിക-മാനസിക മാറ്റങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ്, എൻഎസ്എസ് കോ-ഓർഡിനേറ്റർ പി. എം. അനുപമ, പ്രോഗ്രാം കൺവീനർ സിബി ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം