
നാളെ മുതൽ വൈദ്യുതി ലഭിക്കും. യൂനിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. അടിയന്തര സിറ്റിങ് നടത്തിയ ശേഷമാണ് അനുമതി നൽകിയത്. ഇതോടെ നാളെ മുതൽ വൈദ്യുതി ലഭിക്കും. യൂനിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. എൻടിപിസി, പവർപൾസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികൾ ആണ് വൈദ്യുതി നൽകുക. അതേസമയം സംസ്ഥാനത്ത് ഏർപ്പെടുത്തുന്ന ലോഡ് ഷെഡിങ്ങിൽ റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശങ്ങൾ നൽകി. ലോഡ് ഷെഡിങ് ഉണ്ടെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതിനോടൊപ്പം എത്ര സമയത്തേക്ക് ഉണ്ടാകും എന്നും അറിയിക്കണം. കൃത്യമായ രീതിയിൽ വേണം ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ. 15 മിനിറ്റ് പറഞ്ഞിട്ട് അരമണിക്കൂർ ലോഡ് ഷെഡിങ് ഏർപ്പെടുത്തരുതെന്നും റെഗുലേറ്ററി കമ്മീഷന്റെ നിർദേശിച്ചു. സോളാർ വൈദ്യുതി സൂക്ഷിക്കാനുള്ള ബസ് പദ്ധതി നിർമാണത്തിന് വേഗത പോരായെന്നും ഒരു ദിവസം നേരത്തെ പൂർത്തിയാക്കിയാൽ അത്രയും ലാഭമല്ലേയെന്നും വിമർശനങ്ങൾ ആവർത്തിച്ചിരിക്കുകയാണ് റെഗുലേറ്ററി കമ്മീഷൻ.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009