
കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മുക്തി ശ്രീയുടെയും സംയുക്താഭിമുഖ്യത്തിലുള്ള അതിരൂപത കമ്മിറ്റി യോഗത്തിൽ ലഹരി വിരുദ്ധ ബോധവത്‌കരണ ക്ലാസ് നയിക്കുന്ന ഇരിട്ടി എസ്ഐ ശ്രീരാജു ജോസഫ്.
പയ്യാവൂർ: മദ്യത്തിനും ലഹരിക്കുമെതിരേ കേരളത്തിലെ ആഭ്യന്തര വകുപ്പു നടപ്പിലാക്കികൊണ്ടിരി ക്കുന്ന ഓപ്പറേഷൻ തൂഫാൻ വമ്പിച്ച വിജയമാണെന്നും പോലീസ് സേനയോടൊപ്പം പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതിയുടെയും മുക്തി ശ്രീയുടെയും സംയുക്ത അതിരൂപത കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കണ്ണൂർ, കാസർഗോഡു ജില്ലകളിലെ ഓരോ പ്രധാന പ്രവർത്തകരും വോളന്റിയേഴ്‌സ് ആയി പ്രവർത്തിച്ച് ഈ ഉദ്യമത്തി ന് സപ്പോർട്ടായി പ്രവർത്തിക്കണമെന്നും യോഗം ഓർമിപ്പിച്ചു. ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സേനാംഗങ്ങളെ യോഗം അഭിനന്ദിച്ചു. ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം വിളിച്ചുചേർത്ത് ലഹരിയുടെ ഉറവിടവും വ്യാപനവും തടയാനുള്ള സർക്കാർ തീരുമാനത്തിൽ യോഗം സംതൃപ്തി രേഖപ്പെടുത്തി. മദ്യവിരുദ്ധ സേനാംഗങ്ങ ൾക്ക് ഇരിട്ടി എസ്ഐ ശ്രീരാജു ജോസഫ് ക്ലാസ് നയിച്ചു. വിദ്യാർഥികളുടെ കുടുംബ സാഹചര്യങ്ങളും സാമൂഹ്യ ബന്ധങ്ങളു മാണ് അവരെ ലഹരിയിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ ജാഗ്രത അത്യന്താപേക്ഷിതമാണെന്നും കുട്ടികളുടെ യാത്രയും കൂട്ടുകെട്ടുകളും നിരീക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതിരൂപത എക്സസികൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് ടോമി വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. മാടത്തിൽ പള്ളി വികാരി ഫാ. ജോർജ് കരോട്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അതിരൂപത ഡയറക്ടർ ഫാ. ജയ്സൺ കോലക്കുന്നേൽ, ആനിമേറ്റർ സിസ്റ്റർ ജോസ് മരിയ സിഎംസി, ഷിനോ പാറയ്ക്കൽ, സോളി രാമച്ചനാട്ട്, സോയി ജോസഫ് തങ്കമ്മ പാലമറ്റം, പുഷ്പ വെള്ളാപ്പാടം, ഷെൽസി കാവനാടി, ജോളി നടുത്തൊട്ടിയിൽ, സിനി കൊച്ചുപറത്താനത്ത്, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ജോസ് ചാരച്ചേരി, ജോസ് ചിറ്റേട്ട്, വിൻസെൻ്റ് മുങ്ങാട്ടുചുണ്ടയിൽ, സെബാസ്റ്റ്യൻ പെരുമ്പുഴ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009