
കുന്നത്തൂർപാടിയിൽ മുത്തപ്പൻ്റെ നായാട്ട് കാലത്തിന് തുടക്കം കുറിച്ച് താഴെ മടപ്പുരയിൽ ഇന്നലെ നടന്ന സംക്രമവെള്ളാട്ടത്തിൽ നിന്ന്.
പയ്യാവൂർ: മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർപാടിയിൽ കർക്കിടകമാസം മുത്തപ്പന്റെ നായാട്ട് കാലമാണ്. പരമ്പരാഗത ആചാരങ്ങൾ ഇന്നും പഴയതുപോലെ തന്നെ പരിപാലിക്കുന്നതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. നായാട്ട് കാലമായതിനാൽ കർക്കിടക മാസത്തിൽ പതിവുപൂജകളും പൈങ്കുറ്റി, വെള്ളാട്ടം എന്നിവയും ഉണ്ടായിരിക്കില്ല. നായാട്ട്കാലത്തിന് തുടക്കം കുറിച്ച് പാടിയിൽ ഇന്നലെ (ബുധൻ) സംക്രമവെള്ളാട്ടം നടത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തിയിരുന്നു. മുത്തപ്പന്റെ നായാട്ടിനെ അനുസ്മരിച്ച് പുരളിമലയിൽ ദിവസവും ആദിവാസികൾ ഒരു പാത്രത്തിൽ വെളിച്ചെണ്ണ എടുത്തുവയ്ക്കും. മുത്തപ്പന്റെ കൂടെയുള്ള ഭൂതഗണങ്ങൾക്ക് തേച്ചുകുളിക്കാനായാണ് വെളിച്ചെണ്ണ എടുത്തുവയ്ക്കുന്നതെന്നാണ് വിശ്വാസം. വർഷങ്ങളായി ചടങ്ങുകൾ യാതൊന്നും മുടക്കാറില്ലെന്ന് മാനേജിംഗ് ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമൻ നായനാർ പറഞ്ഞു. കുന്നത്തൂർപാടിയിൽ നായാട്ട് കാലത്തിൻ്റെ സമാപനദിവസം വെള്ളാട്ടത്തോടെയാണ് പൂജകൾ തുടങ്ങുക. താഴെ പൊടിക്കളത്തെ ശ്രീകോവിലിൽ രാവിലെയും വൈകുന്നേരവും വിളക്കു തെളിയിക്കുക മാത്രമാണ് കർക്കിടകം ക ഴിയുന്നത് വരെ ചെയ്യുക. താഴെ മടപ്പുരയിൽ ഇന്നലെ വരെ വെള്ളാട്ടവും അന്നദാനവും പതിവായിരുന്നു. ഇനി കർക്കിടകം കഴിയുന്നതുവരെ പതിവുപൂജകളും പൈങ്കുറ്റി, വെള്ളാട്ടം എന്നിവയും ഉണ്ടായിരിക്കില്ല. കുന്നത്തൂർപാടി മഹോത്സവകാലം തുടങ്ങും വരെ ആരൂഡത്തിൻ്റെ ഭാഗത്ത് ഭക്തർ ആരും പോകാറില്ല. സംക്രമവെള്ളാട്ടത്തിന് അന്നദാനവും ഒരുക്കിയിരുന്നു. മാനേജർ വേണുഗോപാലൻ, എസ്.കെ. വിജയൻ, സുധാകരൻ, നാരായണൻ, ബാലഗോപാലൻ, കമല എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009