
പൈസക്കരി ദേവമാതാ ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ പ്രസംഗ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അശ്വത് അജയ് തായിനേരിക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ഡോ. പോൾ ചക്കാനിക്കുന്നേൽ സമ്മാനിച്ചപ്പോൾ.
പൈസക്കരി: ദേവമാതാ ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ പ്രസംഗ മത്സരം ഹൈസ്കൂൾ വിഭാഗത്തിൽ അശ്വത് അജയ്- എസ്എബിടിഎം എച്ച്എസ്എസ് തായിനേരി, ഹാർലിൻ അന്ന ഷിബു-സെൻ്റ് തോമസ് എച്ച് എസ് മണിക്കടവ്, ആൽഫിയ ആൻ ബൈജു- മേരി ക്യൂൻസ് എച്ച്എസ് കുടിയാന്മല എന്നിവരും, യുപി വിഭാഗത്തിൽ ജൂവൽ റോസ്-നിർമല യുപി സ്‌കൂൾ ചെമ്പേരി, ഡെനിറ്റ് ജൂബിൻ-സെൻ്റ് മേരിസ് യുപി സ്കൂൾ പൈസക്കരി, ജോയൽ ബിനേഷ്-സെന്റ് മേരീസ് യുപി സ്കൂൾ പൈസക്കരി എന്നിവരും യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കി . സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്‌കൂളൂകളിൽ നിന്നായി അമ്പത് വിദ്യാർത്ഥികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ദേവമാതാ ഹൈസ്കൂൾ പൂർവ വിദ്യാർത്ഥിയും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ ഡോ. പോൾ ചക്കാനിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു. സ്‌കൂൾ മുഖ്യാധ്യാപിക ബീന അഗസ്‌റ്റ്യൻ ,സുവർണ ജൂബിലി ആഘോഷ കമ്മിറ്റി കൺവീനർ വിൽസൺ ചാക്കോ, പിടിഎ പ്രസിഡൻ്റ് ജിജി മാത്യു, ജഡ്ജസ് പ്രതിനിധികളായ ബെന്നി കള്ളികാട്ട്, ആൻ്റണി പുളിയംമാക്കൽ, അധ്യാപക പ്രതിനിധികളായ ജോംസ് ജോസ്, പി.ഷീമ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ഡോ. പോൾ ചക്കാനിക്കുന്നേൽ, ഫാ. നോബിൾ ഓണംകുളം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽപങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009