ശ്രീകണ്ഠാപുരം വാർത്തകൾ

മേരി ഗിരി സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് സ്കാർഫിംഗ് സെറിമണിയും സത്യപ്രതിജ്ഞയും നടന്നു

ജെ.ആർ.സി. ജില്ലാ പ്രസിഡന്റ് ശ്രീ. എൻ. ടി. സുധീന്ദ്രൻ കേഡറ്റുകളുടെ സ്കാർഫിംഗ് സെറിമണിയും സത്യപ്രതിജ്ഞാ ചടങ്ങും ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം: പൊടിക്കളം മേരി ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് (ജെ.ആർ.സി.) കേഡറ്റുകളുടെ സ്കാർഫിംഗ് സെറിമണിയും സത്യപ്രതിജ്ഞാ ചടങ്ങും പ്രൗഢഗംഭീരമായി നടന്നു. ജെ.ആർ.സി. ജില്ലാ പ്രസിഡന്റ് ശ്രീ. എൻ. ടി. സുധീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ കരുണയുടെയും സേവനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിൽ ജൂനിയർ റെഡ്ക്രോസിന്റെ പങ്ക് വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പാൾ റവ. ബ്രദർ ഡോ. റജി സ്കറിയ സി.എസ്.ടി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജെ.ആർ.സി. മുൻ ഉപജില്ലാ കോഡിനേറ്റർ ശ്രീ. സുനിൽകുമാർ ടി. കേഡറ്റുകൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ റവ. ബ്രദർ ജോണി ജോസഫ് സി.എസ്.ടി., ഫാദർ ജോസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സമീപകാല സി.ബി.എസ്.ഇ. പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ജെ.ആർ.സി. കേഡറ്റുകളെ ചടങ്ങിൽ പ്രത്യേക പുരസ്കാരം നൽകി അനുമോദിച്ചു. ചടങ്ങിന് മാറ്റുകൂട്ടി കേഡറ്റുകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗാനാലാപനവും അരങ്ങേറി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം