
തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിൽ ചേപ്പറമ്പിൽ പ്രവർത്തിച്ചുവരുന്ന മഹിളാ സേവാ സംഘം (എംഎസ്എസ്) യൂണിറ്റ് വാർഷിക പൊതുയോഗം ചേപ്പറമ്പ് സെൻ്റ് ജൂഡ് പാരീഷ് ഹാളിൽ ടിഎസ്എസ്എസ് അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തപ്പോൾ.
പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിൽ ചേപ്പറമ്പിൽ പ്രവർത്തിച്ചുവരുന്ന മഹിളാ സേവാ സംഘം (എംഎസ്എസ്) യൂണിറ്റ് വാർഷിക പൊതുയോഗം ചേപ്പറമ്പ് സെൻ്റ് ജൂഡ് പാരീഷ് ഹാളിൽ നടന്നു. ടിഎസ്എസ്എസ് അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. എംഎസ്എസ് യൂണിറ്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് ഓരത്തേൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് സൗമ്യ നിതീഷ് ആമുഖ പ്രഭാഷണവും ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ ഗോൾഡ മാത്യു മുഖ്യപ്രഭാഷണവും നടത്തി. സെക്രട്ടറി മേരി ജോർജ് പിണക്കാട്ട് വാർഷിക, ഓഡിറ്റ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ആനിമേറ്റർ സിസ്റ്റർ ഷൈനി, മേരി ജോൺ എന്നിവർ പ്രസംഗിച്ചു. മികച്ച സ്വാശ്രയ ഗ്രൂപ്പ് പ്രസിഡൻ്റ്, സെക്രട്ടറി, ബെസ്റ്റ് പെർഫോമൻസ് എന്നിവർക്കുള്ള സമ്മാനങ്ങൾ ഫാ. കുര്യാക്കോസ് ഓരത്തേൽ വിതരണം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009