
കാമ്പയിനിൻ്റെ ജില്ലാതല ഉദ്‌ഘാടനം ചെമ്പേരി പൂപ്പറമ്പിലെ ഫുസ്കോ സീനിയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ പ്രസംഗിക്കുന്നു.
ചെമ്പേരി: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ ശുചിത്വമിഷനും ‘മോർ’ എൻജിഒയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നല്ല നാല് വർത്തമാനം’, ‘തരം തിരിച്ചൊരു ഗോൾ’ ബോധവത്കരണ കാമ്പയിന് തുടക്കമായി. ഉറവിട മാലിന്യ സംസ്കരണത്തിന്റെ സന്ദേശം യുവതലമുറയിലേക്ക് എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ഗെയിമിഫിക്കേഷൻ ബോധവൽക്കരണ പരിപാടിയാണ് ‘തരം തിരിച്ചൊരു ഗോൾ’. ഫുട്ബോളിനോടുള്ള ആവേശത്തെ മാലിന്യത്തിന്റെ ശാസ്ത്രീയ തരംതിരിക്കലുമായി ബന്ധിപ്പിച്ചുകൊണ്ട് വിദ്യാർഥികളിലൂടെ മാലിന്യം തരംതിരിവ് സമൂഹത്തിലെത്തിക്കുക എന്നതാണ് കാമ്പയിനിൻ്റെ പ്രധാന ലക്ഷ്യം. പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം ചെമ്പേരി പൂപ്പറമ്പിലെ ഫുസ്കോ സീനിയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ ഉദ്ഘാടനം നിർവഹിച്ചു. എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രതിനിധി ജോളി സെബാസ്റ്റ്യൻ ആമുഖ പ്രഭാഷണം നടത്തി. ശുചിത്വമിഷൻ കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ കെ.എം. സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. ‘മോർ’ എൻജിഒ ഡയറക്ടർ ടി. കിഷോർലാൽ മാലിന്യ തരംതിരിവ്, ഉറവിട മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. എരുവേശി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ.ശ്രീനാഥ്, ഫുസ്കോ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സലോമി ജോർജ്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ അനിഷ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009