
ടിഎസ്എസ്എസ് ചന്ദനക്കാംപാറ യൂണിറ്റ് വാർഷിക സമ്മേളനവും സൗജന്യ മെഡിക്കൽ ക്യാമ്പും ചന്ദനക്കാംപാറ പാരിഷ് ഹാളിൽ ടിഎസ്എസ് തലശേരി അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു.
ചന്ദനക്കാംപാറ: ടിഎസ്എസ്എസ് ചന്ദനക്കാംപാറ യൂണിറ്റ് വാർഷിക സമ്മേളനവും സൗജന്യ മെഡിക്കൽ ക്യാമ്പും ചന്ദനക്കാംപാറ പാരിഷ് ഹാളിൽ ടിഎസ്എസ് തലശേരി അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് തോമസ് മാത്യു ഇളയാനിത്തോട്ടത്തിൽ ആമുഖ പ്രഭാഷണവും റീജണൽ ഡയറക്ടർ ഫാ. തോമസ് ചെരുവിൽ മുഖ്യപ്രഭാഷണവും നടത്തി. യൂണിറ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ജെയിംസ് അട്ടാറയ്ക്കൽ, ആർസിസി കോ ഓർഡിനേറ്റർ സിസ്റ്റർ ലിറ്റിൽ തെരേസ, പാരീഷ് കോ ഓർഡിനേറ്റർ തങ്കച്ചൻ വടക്കേക്കര, ആർസിസി ജോയിൻ്റ് സെക്രട്ടറി വത്സമ്മ തേക്കാട്ടിൽ, വൈസ് പ്രസിഡൻ്റ് സുരേഷ് ഓടാപ്പന്തിയിൽ എന്നിവർ പ്രസംഗിച്ചു. വാർഡ് മെംബർ ഷീജ ജോൺസൺ അവാർഡ് വിതരണം നിർവഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു. സിഎസ്ഡബ്ല്യു അംഗങ്ങളായ കുട്ടികൾക്ക് സമ്മാനങ്ങൾ നല്കി. നിക്ഷേപം, ഷെയർ, ലോൺ തിരിച്ചടവ് എന്നിവ കൃത്യമായി നിർവഹിച്ചവർക്കും സമ്മാനങ്ങൾ നല്കി. വാർഷിക സമ്മേളനത്തിന് മുമ്പ് ചന്ദനക്കാംപാറ പിഎച്ച്സി ആരോഗ്യ പ്രവർത്തകർ മെഡിക്കൽ ചെക്കപ്പും ബോധവത്കരണ ക്ലാസും നടത്തി. സ്നേഹ വിരുന്നോടെ വാർഷിക സമ്മേളനം സമാപിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009