
മാതൃവേദി ചെമ്പേരി മേഖലയിലെ പന്ത്രണ്ട് ഇടവകകളിൽ നിന്നുള്ള ഭാരവാഹികളുടെ സംഗമം ജ്വാല മീറ്റ് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തപ്പോൾ.
ചെമ്പേരി: മാതൃവേദി ചെമ്പേരി മേഖലയിലെ പന്ത്രണ്ട് ഇടവകകളിൽ നിന്നുള്ള ഭാരവാഹികളുടെ സംഗമം ജ്വാല മീറ്റ് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. അമ്മമാർ സഭയ്ക്കും സമൂഹത്തിനും നൽകുന്ന സേവനങ്ങൾ വളരെയേറെ വിലമതിക്കത്തക്കതാണെന്നും, സഭയുടെയുംസമുദായത്തിന്റെയും പാരമ്പര്യങ്ങൾ തല മുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് അമ്മമാരിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. മാതൃവേദി ചെമ്പേരി മേഖല പ്രസിഡൻ്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ. മാത്യു ഓലിയ്ക്കൽ, സിസ്റ്റർ ലിൻ്റെ സിഎച്ച്എഫ്, സിസ്റ്റർ ദീപ്തി എംഎസ്എംഐ, മേരി ജോൺ, ഷിജി മുട്ടുങ്കൽ, വത്സമ്മ ചാമക്കാലായിൽ, സെലിൻ പൊടിമറ്റത്തിൽ, സോജി മനോജ് എന്നിവർ പ്രസംഗിച്ചു. ‘അമ്മമാർ കൂട്ടായ്മയുടെ സംരക്ഷകർ’ എന്ന വിഷയത്തിൽ തലശേരി അതിരൂപത ഫാമിലി അപ്പസ്തോലറ്റ് ഡയറക്ടർ ഫാ. ജോബി കോവാട്ട് ക്ലാസെടുത്തു. മേഖലയിലെ മികച്ച യൂണിറ്റുകൾക്ക് ട്രോഫികൾ സമ്മാനിച്ചു. പാചക റാണി, നസ്രാണി മങ്ക മത്സരങ്ങൾ നടത്തി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.110 അമ്മമാർ യോഗത്തിൽ പങ്കെടുത്തു. വിവിധയിനം കലാപരിപാടികളും അരങ്ങേറി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009