
ലോക ജലദിനാചരണത്തിൻ്റെ ഭാഗമായി ചാമക്കാൽ ഗവ. എൽപി സ്കൂൾ വളപ്പിൽ കിണർ ശിൽപ്പം തയാറായി. രക്ഷിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് പോയി പഠനം തുടരാൻ തീരുമാനിച്ച ഒന്നാം ക്ലാസ് വിദ്യാർത്ഥികളായ ജെറോണിൻ്റെയും ജുവൈലിൻ്റെയും രക്ഷിതാക്കളാണ് മക്കളുടെ സ്നേഹ സമ്മാനമായി സ്കൂളിന് കിണർശിൽപ്പം നിർമിച്ചു നൽകിയത്.
പയ്യാവൂർ: ലോക ജലദിനാചരണത്തിൻ്റെ ഭാഗമായി ചാമക്കാൽ ഗവ. എൽപി സ്കൂൾ വളപ്പിൽ കിണർ ശിൽപ്പം തയാറായി. രക്ഷിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് പോയി പഠനം തുടരാൻ തീരുമാനിച്ച ഒന്നാം ക്ലാസ് വിദ്യാർത്ഥികളായ ജെറോണിൻ്റെയും ജുവൈലിൻ്റെയും രക്ഷിതാക്കളാണ് മക്കളുടെ സ്നേഹ സമ്മാനമായി സ്കൂളിന് കിണർശിൽപ്പം നിർമിച്ചു നൽകിയത്. പഴമ തുടിക്കുന്ന മനോഹരമായ വട്ടളത്തിൻ്റെ മാതൃകയിൽ ബ്ലാത്തൂർ സ്വദേശി ടി.പി. വിനോദാണ് ശിൽപ്പത്തിൻ്റെ നിർമാണം നടത്തിയത്. സ്കൂളിലെ പ്രധാന ജലസ്രോതസയ കിണറിൻ്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസിലാക്കാൻ കഴിയുന്ന രീതിയിലാണ് ശിൽപ്പം രൂപകൽപ്പന ചെയ്തിട്ടുള്ളത്. വർണക്കൂടാരം, തണലിടം, കുട്ടിക്കവല തുടങ്ങി വിദ്യാലയത്തിലെ ആകർഷകമായ വ്യത്യസ്ത ഇടങ്ങൾക്കൊപ്പം കൂടുതൽ ദൃശ്യഭംഗി പകരുന്നതാണ് പുതിയ ശിൽപ്പം. ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ചേർന്നാണ് കിണർ ശിൽപ്പം അനാഛാദനം ചെയ്തത്. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, ജെയിംസ് തുരുത്തേൽ, സൈമൺ പെരുവക്കുന്നേൽ, എസ്എംസി ചെയർമാൻ കെ.ജി. ഷിബു, മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, ജോസ്മി ജോസ് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009