
പ്ലാന്റിന്റെ പ്രവൃത്തികൾ എത്രയും പെട്ടെന്ന് തന്നെ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി
ശ്രീകണ്ഠപുരം: പീക്ക് അവറുകളിലെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ശ്രീകണ്ഠപുരം കെ.എസ്.ഇ.ബി സബ്‌സ്റ്റേഷൻ പരിസരത്ത് നിർമ്മിക്കുന്ന അത്യാധുനിക ബി.ഇ.എസ്.എസ് (ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം) പദ്ധതിയുടെ നിർമ്മാണ പുരോഗതി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നേരിട്ടെത്തി സന്ദർശിച്ച് വിലയിരുത്തി. വൈദ്യുതി ആവശ്യകത ഏറ്റവും ഉയർന്നുനിൽക്കുന്ന സമയങ്ങളിൽ (Peak Hours) ഉണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ, ബാറ്ററിയിൽ വൈദ്യുതി സംഭരിച്ചു വെക്കുന്ന വിപ്ലവകരമായ പദ്ധതിയാണിത്. ഏകദേശം 175 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പ്രൊജക്റ്റിലൂടെ 40 മെഗാവാട്ട് / 120 മെഗാവാട്ട് അവർ (40 MW / 120 MWh) ശേഷിയുള്ള പ്ലാന്റാണ് ഇവിടെ നിർമ്മിക്കുന്നത്. പദ്ധതി പ്രദേശത്തെത്തിയ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നിർമ്മാണ ചുമതലയുള്ള കമ്പനി അധികൃതരുമായും വിശദമായ ചർച്ചകൾ നടത്തി. പ്ലാന്റിന്റെ പ്രവൃത്തികൾ എത്രയും പെട്ടെന്ന് തന്നെ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പദ്ധതി 2026 ഡിസംബർ മാസത്തോടെ പൂർണ്ണമായി കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. സന്ദർശനത്തിലും തുടർന്ന് നടന്ന ചർച്ചയിലും ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ്, ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർമാൻ ഇ.വി രാമകൃഷ്ണൻ, മുൻ ചെയർപേഴ്സൺ ഫിലോമിന ടീച്ചർ എന്നിവർ പങ്കെടുത്തു. കായിക-സാങ്കേതിക രംഗത്തെ കെ.എസ്.ഇ.ബിയിലെ ഉയർന്ന ഉദ്യോഗസ്ഥരായ രാജൻ എം.പി (ഡയറക്ടർ ജനറൽ), ആര്യ പി.എ (ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ റീസ്), ബാബു പ്രജിത് (ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ട്രാൻസ്മിഷൻ), അനൂപ് പി.കെ (എക്സിക്യൂട്ടീവ് എഞ്ചിനീയർ, ശ്രീകണ്ഠപുരം), ബിജു മോഹൻ (എക്സിക്യൂട്ടീവ് എഞ്ചിനീയർ ട്രാൻസ്മിഷൻ) എന്നിവരും നിർമ്മാണ കമ്പനി പ്രതിനിധികളായ അജയ് സൈഗാർ, സുഹദീപ് ഡേ, സാഹരി ഗിരീഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009