ശ്രീകണ്ഠാപുരം വാർത്തകൾ

ഏറ്റുപാറ വിശുദ്ധ അൽഫോൻസ തീർത്ഥാടന പള്ളിയിൽ തിരുനാൾ തുടങ്ങി

ഏറ്റുപാറ വിശുദ്ധ അൽഫോൻസ തീർത്ഥാടന പള്ളിയിൽ പത്ത് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ. ഗിഫ്‌റ്റിൻ മണ്ണൂർ കൊടിയേറ്റിയപ്പോൾ

പരസ്യം

ചെമ്പേരി: ഏറ്റുപാറ വിശുദ്ധ അൽഫോൻസ തീർത്ഥാടന പള്ളിയിൽ പത്ത് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ. ഗിഫ്റ്റിൻ മണ്ണൂർ കൊടിയേറ്റി തിരുസ്വരൂപ പ്രതിഷ്‌ഠയും നടത്തി. തുടർന്ന് വിശുദ്ധ കുർബാന, വചന സന്ദേശം നൊവേന എന്നിവക്ക് ഫാ. മനു മാത്യു മാന്തറ സിഎസ്ടി കാർമികത്വം വഹിച്ചു. 27 വരെ എല്ലാ ദിവസവും വൈകുന്നേരം 3.45 ന് ആരാധനയും 4.15 മുതൽ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ. ജോമി തൊട്ടിയിൽ, ഫാ. ജോസ് മണ്ണൂർ, ഫാ. ചാക്കോ കളപ്പുരയ്ക്കൽ, ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്, ഫാ. ബോഡ് വിൻ അട്ടാറയ്ക്കൽ, ഫാ. തോമസ് ആമക്കാട്ട്, ഫാ. ജോസഫ് ചെരിയംകുന്നേൽ, ഫാ. സാബു പുതുശേരി എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. 28 ന് രാവിലെ 10 ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, ലദീഞ്ഞ് എന്നിവക്ക് തലശേരി അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ മുഖ്യ കാർമികത്വം വഹിക്കും. 12.30 ന് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം വാഴിയ്ക്കൽ, സമാപനാശീർവാദം, പാച്ചോർ നേർച്ച എന്നിവയോടെ തിരുനാളിന് കൊടിയിറങ്ങും. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം