ശ്രീകണ്ഠാപുരം വാർത്തകൾ

ടിഎസ്എസ്എസ് പൈസക്കരി ട്രസ്റ്റ് വാർഷികവും പ്രതിരോധ മരുന്ന് വിതരണവും

പൈസക്കരി ട്രസ്റ്റിൻ്റെ വാർഷിക പൊതുയോഗവും സൗജന്യ ഹോമിയോ പ്രതിരോധമരുന്ന് വിതരണവും പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ ടിഎസ്എസ്എസ് അതിരൂപത അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ജെസ്ബിൻ ചെരിയംകുന്നേൽ ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

പൈസക്കരി: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിലുള്ള പൈസക്കരി ട്രസ്റ്റിൻ്റെ വാർഷിക പൊതുയോഗവും സൗജന്യ ഹോമിയോ പ്രതിരോധമരുന്ന് വിതരണവും പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. ടിഎസ്എസ്എസ് അതിരൂപത അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ജെസ്ബിൻ ചെരിയംകുന്നേൽ ഉദ്ഘാടനം ചെയ്തു. പൈസക്കരി ട്രസ്റ്റ് ഡയറക്ടർ ഫാ. നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് പ്രസിഡൻ്റ് വത്സമ്മ തേക്കാട്ടിൽ ആമുഖ പ്രഭാഷണവും റീജണൽ ഡയറക്ടർ ഫാ. ജോബി ചെരുവിൽ മുഖ്യപ്രഭാഷണവും നടത്തി. ആർസിസി പ്രസിഡൻ്റ് ആന്റണി പീടിയേക്കൽ, റീജണൽ കോ ഓർഡിനേറ്റർ സിസ്റ്റർ ലിറ്റിൽ തെരേസ്, ടിഎസ്എസ്എസ് സ്റ്റാഫ് ലിസി ജിജി, ട്രസ്റ്റ് സെക്രട്ടറി മാനുവൽ കോയിക്കൽ എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. റിബിൻ കളപ്പുരയ്ക്കൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകൾ നൽകി. നിക്ഷേപം, ലോൺ തിരിച്ചടവ് എന്നിവ മുടങ്ങാതെ നടത്തിയവർക്ക് സമ്മാനങ്ങളും ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഹോമിയോ പ്രതിരോധ മരുന്നും വിതരണം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം