
മത്സരത്തിൽ പങ്കെടുത്തവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ ട്രോഫികൾ വിതരണം ചെയ്തു.
ചെങ്ങളായി: ലോകകപ്പ് ലഹരിയുടെ ആരവത്തിൽ ലഹരിക്കെതിരെ ഗോൾ ചിയേഴ്സ് എന്ന സന്ദേശവുമായി അയൽ പഞ്ചായത്തുകളായ കുറുമാത്തൂർ, ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും അണിനിരന്ന ഫുട്ബോൾ സൗഹൃദ മത്സരം സംഘടിപ്പിച്ചു. നെടുമുണ്ട സാമ്പാ ടർഫിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും നാല് വീതം ഗോളുകൾ നേടി സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ പങ്കെടുത്തവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ ട്രോഫികൾ വിതരണം ചെയ്തു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി പി സ്വാഗതം പറഞ്ഞു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പി രമേശൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ടുമാരായ കെ. കെ.രവി, സി അനിത എന്നിവർ സംസാരിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.യു. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009