
ചെമ്പന്തൊട്ടി ഇടവകയിലെ സെന്റ് തോമസ് കുടുംബക്കൂട്ടായ്മ വർഷിക പരിപാടി ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ചെമ്പന്തൊട്ടി: സാമുദായിക ശാക്തീകരണ വർഷത്തിൽ കുടുംബ ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും വളർത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് മനസിലാക്കി സമൂഹ നന്മയ്ക്കായി ഒത്തൊരുമയുള്ള സമൂഹത്തെ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ ചെമ്പന്തൊട്ടി ഇടവകയിലെ സെന്റ് തോമസ് കുടുംബക്കൂട്ടായ്മ വർഷികം സംഘടിപ്പിച്ചു. ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബ കൂട്ടായ്മയിലൂടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും ഒറ്റപ്പെട്ടുപോയ വരെ ചേർത്ത് നിർത്തി അവരുടെ ആത്മീയ, ഭൗതിക കാര്യങ്ങൾ കൈത്താങ്ങാകാനും സന്തോഷകരമായ ആത്മീയതയുടെ കൂടിച്ചേരലുകളായി ഓരോ കുടുംബ കൂട്ടായ്മകളും മാറണമെന്നും അദ്ദേഹം പറഞ്ഞു. തോമസ് നാമധാരികളായ ജിമ്മി കൊട്ടാരത്ത്മാലിയിൽ, തോമസ് കുടിപ്പാറയിൽ, ജെഫിൻ ജോസ് എന്നിവരെ ആദരിച്ചു. കുടുംബ കൂട്ടായ്മ പ്രസിഡന്റ് ഷിനോ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. ചെമ്പന്തൊട്ടി ചെറുപുഷ്പം യുപി സ്കൂൾ മുഖ്യാധ്യാപിക ലൗലി ജോസ് ആമുഖ പ്രഭാഷണം നടത്തി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. ജോസ് വള്ളിയാംതടത്തിൽ, ഔസേപ്പച്ചൻ തെക്കേത്തോട്ടം, ബെന്നി കുന്നത്ത്, കിരൺ ജിമ്മി എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009