ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി യംഗ് മൈൻഡ്സ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു

ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചെമ്പേരി ചളിമ്പറമ്പിലെ സുരഭി റെസിഡൻസി ഓഡിറ്റോറിയത്തിൽ യംഗ് മൈൻഡ്സ് ഇന്ത്യ ഏരിയ പ്രസിഡന്റ് ഇലക്ട് മൈക്കിൾ കെ. മൈക്കിൾ ഉദ്‌ഘാടനം ചെയ്തപ്പോൾ

പരസ്യം

ചെമ്പേരി: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ചെമ്പേരി ടൗൺ ക്ലബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചെമ്പേരി ചളിമ്പറമ്പിലെ സുരഭി റെസിഡൻസി ഓഡിറ്റോറിയത്തിൽ നടന്നു. യംഗ് മൈൻഡ്സ് ഇന്ത്യ ഏരിയ പ്രസിഡന്റ് ഇലക്ട് മൈക്കിൾ കെ. മൈക്കിൾ ഉദ്‌ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സാജു മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോമോൻ ചെമ്പകശേരി ആമുഖ പ്രഭാഷണം നടത്തി. ക്ലബ് നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ത്യ ഏരിയ പ്രസിഡന്റ് ആന്റോ കെ. ആന്റണി നിർവഹിച്ചു. റീജണൽ ചെയർമാൻ രാജേഷ് ഗോപാൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ഡിസ്ട്രിക്ട് ഗവർണർ ബിജു ജോസഫ് പുതുതായി ക്ലബിൽ ചേർന്ന അംഗങ്ങൾക്ക് മെമ്പർഷിപ്പ് നൽകി. ക്ലബ് സെക്രട്ടറി ജിജോ ജോസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിയുക്ത പ്രസിഡന്റ് ഷിനോ ജോസ് നിർധനർക്കുള്ള വീട് നിർമാണം, നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസ്, പുതിയ ക്ലബുകളുടെ രൂപീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നറിയിച്ചു. സി.വി. വിനോദ് കുമാർ, ബിജു ഫ്രാൻസിസ്, കെ.വി. പ്രശാന്ത്, പി.പി. സുരേഷ്, കൃഷ്ണകുമാർ, എം.കെ. വേണുഗോപാൽ, ടി.എ. അനീഷ്, സുനീഷ് തോമസ്, ജിജോ ജോസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഷിനോ ജോസ്- പ്രസിഡൻ്റ, ജിജോ ജോസ്-സെക്രട്ടറി, റോയി പാനൂസ്-ട്രഷർ എന്നിവർ ചുമതലയേറ്റു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം