
കോൺഗ്രസ് നേതാക്കൾക്കെതിരെ കേന്ദ്രസേനയും ഡൽഹി പോലീസും നടത്തിയ അതിക്രമത്തിലും കയ്യേറ്റത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ ടൗണിൽ നടത്തിയ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം.
പയ്യാവൂർ: വിദ്യാർത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ജനപ്രതികൾ എന്നിവർക്കെതിരെ കേന്ദ്രസേനയും ഡൽഹി പോലീസും നടത്തിയ അതിക്രമത്തിലും കയ്യേറ്റത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ ടൗണിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ ഇ.കെ. കുര്യൻ, നേതാക്കളായ ജേക്കബ് പനന്താനം, ടി.പി. അഷ്റഫ്, സൈമൺ പെരുവക്കുന്നേൽ, സഷീബാ ജോയ്, ജെയിംസ് തുരുത്തേൽ, വത്സല സാജു, കെ.വി. സുരേഷ് കുമാർ, കുര്യാച്ചൻ മുണ്ടയ്ക്കൽ, കെ.പി. നിയാസ്, രാജേഷ് രാമ്പേത്ത്, അൻസിൽ വാഴപ്പള്ളി, പി.കെ. ജോയ്, പി.എം. ജോയ്, സിജോ മൂരിക്കുന്നേൽ, സജി തേനംമാക്കിൽ, സി.രവീന്ദ്രൻ, മനോജ് കുഴിത്തോട്ടം, ജോയ് പാറയ്ക്കൽ, ആന്റോ പള്ളിപ്പുറം, ബേബി പുന്നശേരിമലയിൽ, ജെയിംസ് പുന്നശേരിമലയിൽ, സാജു പയ്യാനിക്കാട് എന്നിവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009