
കുടിയാൻമല വൈസ്മെൻ ഇന്റർനാഷണൽ ക്ലബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ജോജി വർഗീസ് വട്ടോളി ഉദ്ഘാടനം ചെയ്തപ്പോൾ.
കുടിയാന്മല: വൈസ്മെൻ ഇൻ്റർനാഷണൽ കുടിയാന്മല ക്ലബിൻ്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും കുടിയാൻമല മേരി ക്യൂൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ജോജി വർഗീസ് വട്ടോളി ഉദ്ഘാടനം ചെയ്തു. വൈസ്മെൻ വെസ്റ്റ് ഇന്ത്യാ റീജിയൻ സോൺ രണ്ടിൻ്റെ എൽആർഡി മധു പണിക്കർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണർ കെ.വി. സുനിൽകുമാർ ക്ലബിൽ ചേർന്ന പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ വർഷത്തെ കമ്മ്യൂണിറ്റി പ്രോജക്ട് ഡിസ്ട്രിക്ട് മുൻ ഗവർണർ ടാജി ടോം ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു, ബിരുദ കോഴ്സുകളിൽ ഉന്നത വിജയം നേടിയവരെ ഡിജി ഇലക്ട് സണ്ണി മനാടിയിൽ അവാർഡുകൾ നൽകി അനുമോദിച്ചു. ലേഖ പണിക്കർ, വി. ദിനേശൻ, സെബാസ്റ്റ്യൻ കുരിശുമൂട്ടിൽ, സിജോ കണ്ണേഴത്ത്, സാലി മുണ്ടാംപള്ളിൽ, ബേബി വട്ടക്കുന്നേൽ, വിനു ഇളങ്കുന്നത്ത്പുഴയിൽ, ഷീബ കാപ്പിൽ, ജോഷി മണ്ണാപറമ്പിൽ, സി. വിജയൻ എന്നിവർ പ്രസംഗിച്ചു. ബാബു കണ്ണമ്പുഴയിൽ, സൈമൺ കണ്ണംപ്ലാക്കൽ, ജോസ് മുണ്ടാംപള്ളിൽ , പൗലോസ് മൂഞ്ഞേലിൽ, എബിൻ കട്ടിക്കാനായിൽ, സനീഷ് പെരുകിലംകാട്ടിൽ, ഷിമ്മി പാറമ്പുഴയിൽ, അനീഷ് തേവാരിൽ, ജിതിൻ കണ്ണേഴത്ത്, ഡെയ്സി തട്ടാപറമ്പിൽ എന്നിവർ നേതൃത്വം നൽകി. ഭാരവാഹികളായി ജിമ്മി ആയിത്തമറ്റം- പ്രസിഡൻ്റ്, വിനോദ് കാപ്പിൽ-സെക്രട്ടറി, ജോബിൻസ് കണ്ണേഴത്ത്-ട്രഷറർ എന്നിവർ ചുമതലയേറ്റു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009