
വിദ്യാർത്ഥികൾ നടത്തിയ സമരത്തെ മോദി സർക്കാർ മനുഷ്യത്വരഹിതമായി അടിച്ചമർത്തുന്നത് ഹസാരെ കാണുന്നില്ലേയെന്ന് കേരളാ കോൺഗ്രസ്-എം സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം ജോസ് ചെമ്പേരി
കണ്ണൂർ: കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോൾ ലോക്പാൽ നടപ്പാക്കാൻ ആവശ്യപ്പെട്ട് ഗാന്ധിയനായ അണ്ണാ ഹസാരെ ഗാന്ധിതൊപ്പിയും ധരിച്ച് ഡൽഹിയിൽ നിരാഹാര സമരം നടത്തി. അന്ന് സർക്കാർ അനുഭാവപൂർവം ഹസാരെയുടെ ആവശ്യങ്ങൾ അംഗീകരിച്ചു. തുടർന്ന് ബിജെപി അധികാരത്തിൽ വന്ന ശേഷം എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നതാണ് രാജ്യം കാണുന്നത്. കൃത്യമായും സത്യസന്ധമായും നടത്തേണ്ട ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിക്ക് അടിത്തറ പാകേണ്ട അഖിലേന്ത്യാ പരീക്ഷ അട്ടിമറിച്ചപ്പോൾ മനംനൊന്ത് നടത്തിയ ആത്മഹത്യകളെ തുടന്ന് ഡൽഹിയിൽ ആരുടേയും പിന്തുണയില്ലാതെ വിദ്യാർത്ഥികൾ നടത്തിയ സമരത്തെ മോദി സർക്കാർ മനുഷ്യത്വരഹിതമായി അടിച്ചമർത്തുന്നത് ഹസാരെ കാണുന്നില്ലേയെന്ന് കേരളാ കോൺഗ്രസ്-എം സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം ജോസ് ചെമ്പേരി. ഹസാരെ മൗനം വെടിയണമെന്നും എതിർശബ്ദങ്ങളെ ഉൾകൊള്ളുന്നതാണ് ജനാധിപത്യത്തിൻ്റെ കാതലെന്ന് വൈകിയാണെങ്കിലും പ്രധാനമന്ത്രി മനസിലാക്കണമെന്നും ജോസ് ചെമ്പേരി പത്രക്കുറിപ്പിൽ അറിയിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009