
ഏപ്രിൽ ഒമ്പതിന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സജീവ് ജോസഫിന് മലയോരജനത ചരിത്രവിജയം സമ്മാനിക്കുമെന്ന് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെംബറുമായ ജോജി വർഗീസ് വട്ടോളി
ചെമ്പേരി: ഏപ്രിൽ ഒമ്പതിന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സജീവ് ജോസഫിന് മലയോരജനത ചരിത്രവിജയം സമ്മാനിക്കുമെന്ന് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെംബറുമായ ജോജി വർഗീസ് വട്ടോളി. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചളിമ്പറമ്പ് സുരഭി ഓഡിറ്റോറിയത്തിൽ നടന്ന യുഡിഎഫ് ഏരുവേശി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയിരുന്നു അദ്ദേഹം. വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്രയടക്കം രാഹുൽ ഗാന്ധി കേരളജനതക്കു നൽകിയ അഞ്ചിന വാഗ്ദാനങ്ങൾ കേരളത്തിൻ്റെ സമഗ്ര വികസനത്തിനായുള്ള മാർഗരേഖയാകുമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷവും ജനങ്ങളോടൊപ്പം മുഴുവൻസമയ ജനക്ഷേമ,വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരിതാർത്ഥ്യമുണ്ടെന്ന് സ്ഥാനാർത്ഥി സജീവ് ജോസഫ് വ്യക്തമാക്കി. നാട്ടുകാരൻ എന്ന നിലയിൽ ഈ നാടിൻ്റെ മുഴുവൻ സ്പന്ദനവും തനിക്ക് ഹൃദിസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇടതുഭരണത്തിൻ്റെ അവഗണകൾക്കിടയിലും ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സജീവ് ജോസഫ് കാണിച്ച പോരാട്ടവീര്യം പൊതു പ്രവർത്തകർക്ക് മാതൃകയാണെന്ന് കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജു പുളിയംതൊട്ടി അഭിപ്രായപ്പെട്ടു. ഏരുവേശി മണ്ഡലം യുഡിഎഫ് ചെയർമാൻ ഗംഗാധരൻ കായക്കീൽ അധ്യക്ഷത വഹിച്ചു. ജെയ്സൺ നെല്ലിക്കാത്തടം ആമുഖ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി ടി.എൻ.എ. ഖാദർ, ഡിസിസി ജനൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബേബി തോലാനി, സിഎംപി നേതാവ് അഷ്റഫ്, കേരള കോൺഗ്രസ് നേതാവ് ജോയ് തെക്കേടം, ജില്ലാ പഞ്ചായത്ത് മെബർ മോഹനൻ മൂത്തേടൻ മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് കൊട്ടുകാപ്പള്ളിൽ, ജോസഫ് ഐസക്, ബേബി മുല്ലക്കരി, സോജന് കരാമയിൽ, ടെസി ഇമ്മാനുവൽ, ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, ജോസ് മേമടം, മധു തൊട്ടിയിൽ, ഏരുവേശി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009